Malayalam lyrics
പൂങ്കുയിൽ പാടിയിരുന്നു , മുല്ലപ്പൂവുകൾ കണ്ണുതുറന്നു വെണ്മുകിൽ തേരിലിരുന്നു , വന്നു സ്വര്ഗ്ഗീയ ലാവണ്യ സാരം പൂങ്കുയിൽ പാടിയിരുന്നു സ്വർഗ്ഗത്തിൽ നിന്നവൾ വന്നു, സ്വർണ്ണ നൂലിന്മേൽ ഊര്ന്നവൾ വന്നു വാസന്ത മന്ത്രങ്ങൾ മൂളി , അവൾ തഞ്ചത്തിൽ നിന്നു കുണുങ്ങി .. പൂങ്കുയിൽ പാടിയിരുന്നു തരിവള പൊട്ടിച്ചിരിച്ചു , നീലകണ്ണുകൾ കാവ്യം രചിച്ചു കനക ചിലങ്ക കിലുക്കീ , അവൾ പൂക്കളുമായീ , നൃത്തം ചെയ്തു .. പൂങ്കുയിൽ പാടിയിരുന്നു ഈ മലരവാടിയെ നോക്കി,അവൾ പാടാതെ നിന്നു കരഞ്ഞു ഈ മലർവാടിയിൽ മാത്രം, നിന്റെ നീൾമിഴി എന്തേ നനഞ്ഞു? നിന്റെ നീൾമിഴി എന്തേ നനഞ്ഞു?
Song information
Music: മുഹമ്മദ് ഹുസൈൻ
Lyricist: എം ജെ ബേബി
Singer: തഹ്സീൻ മുഹമ്മദ്
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Singer: തഹ്സീൻ മുഹമ്മദ്
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: മുഹമ്മദ് ഹുസൈൻ
- Lyricist: എം ജെ ബേബി