Malayalam lyrics
പ്രേമത്തിൽ തോൽവിയുണ്ട് സ്നേഹിതരേ കണ്ണീരിൽ മുഴുകുന്ന കാമുകരേ... പെണ്ണിൻ രൂപം മനസ്സിൽ വച്ച് തോഴൻമാരെ.... ബോധം കേട്ട് മയങ്ങുന്നത് നിർത്തണമേ.... നമ്പല്ലേ നമ്പല്ലേ ചില പെണ്ണുങ്ങളെ നമ്പല്ലേ വെമ്പല്ലേ വെമ്പല്ലേ ആശിച്ച് വെമ്പല്ലേ നൻപ്പാ നൻപ്പാ ഏയ് നൻപാ നൻപാ.... (2) ചില പെണ്ണുങ്ങളെ നമ്പല്ലയ്യോ ഏയ് കണ്ണുകളിൽ മുഴുകല്ലയ്യോ.....(2) നമ്പല്ലേ നമ്പല്ലേ ചില പെണ്ണുങ്ങളെ നമ്പല്ലേ വെമ്പല്ലേ വെമ്പല്ലേ ആശിച്ച് വെമ്പല്ലേ മുങ്ങിപ്പോയ ടൈറ്റാനിക് കപ്പലാ മെല്ലെ ചിലരിൽ തോറ്റ പ്രേമം താഴ്ന്നത്.... മനമാകും കടലിനുള്ളിൽ കിടക്കുന്നൂ... മറക്കം ചൊന്നാൽ മനം മറക്കുമോ.... കളറായിരുന്നാ തന്നെ പെണ്ണ് നോക്കുന്നൂ ചില പെണ്ണുങ്ങൾ നോക്കുന്നൂ കറുപ്പായിരുന്നാലോ കാലുവാരുന്നൂ..... അവർ കാലുവാരുന്നൂ..... വെള്ളം തന്നിലെഴുതുന്നല്ലോ പെണ്ണവൾ.... അത് നോക്കി നോക്കി പഠിക്കുന്നല്ലോ ആണവൻ ......(2) കഴുത്തിൽ കെട്ടി പോയിടുമാ താലീ...(2) നിൻ പ്രേമത്തിൽ ആക്കുമല്ലോ താലീ താലീ നമ്പല്ലേ നമ്പല്ലേ.......... വാഴപ്പഴ തോലിൽ പതിഞ്ഞാൽ കാല് വഴുക്കുമേ....കാല് വഴുക്കുമേ.... വഴിയിലാലേ പെണ്ണിനാലെ പ്രേമം ചറുക്കുമേ..... പ്രേമം ചറുക്കുമേ...... ഒറ്റയാന് ചെരുപ്പെങ്കിലോ കാലിലണിയുമോ ഒരു വഴിയിൽ നീ തുടിച്ചാൽ പ്രണയമാകുമോ..... പെണ്ണിനെ നോക്കി കേഴുന്നല്ലോ മനസ്സ് താന്ന്..... (2) അവൾ തന്നില്ലെങ്കിൽ നീ വക്കുന്നൂ താടീ താടീ നമ്പല്ലേ നമ്പല്ലേ............
Song video
Song information
Music: ടി രാജേന്ദർ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ ജെ യേശുദാസ്കോറസ്
Film/album: മോനിഷ എന്റെ മോണാലിസ
Explore this song
- Singer: കെ ജെ യേശുദാസ്കോറസ്
- Film / album: മോനിഷ എന്റെ മോണാലിസ
- Composer: ടി രാജേന്ദർ
- Lyricist: പൂവച്ചൽ ഖാദർ