Malayalam lyrics

നന്മയുള്ള നാട് കള്ളമില്ലാ നാട്..

ആ നാടിനന്നുമിന്നും

എന്തു ഭംഗി,എന്തൊരു ഭംഗി

കുംഭക്കളിയുണ്ട്...

കണ്യാർ കളിയുണ്ട്...

എങ്ങുമില്ലാകാഴ്ചയിന്നും

കാത്തു വയ്ക്കണ നാട്...

ആ നാടിനന്നുമിന്നും

എന്തു ഭംഗി,എന്തൊരു ഭംഗി...

വാളണിഞ്ഞ് ചിലമ്പണിഞ്ഞ്...

ദേവി വാഴണ കോവിലുണ്ട്...

പള്ളിയുണ്ട് മസ്ജിദുണ്ട്....

അമ്പലക്കുളങ്ങളുണ്ട്....

നെല്ലോലക്കതിരാടി നിക്കണ പുഞ്ചപ്പാടമുണ്ട്....

ആ നാടിനന്നുമിന്നും..

എന്തു ഭംഗി,എന്തൊരു ഭംഗി..(നന്മയുള്ള)

കരിമ്പന കുട പിടിയ്ക്കണ

നീണ്ട നാട്ടു വഴികളുണ്ട്...

മഞ്ഞണിഞ്ഞമലയുമുണ്ട്...

കൊലുസ്സ്‌ ചാർത്തിയ പുഴയുമുണ്ട്..

തോറ്റം പാട്ടുകൾ പാടി

ചുറ്റണ നാട്ടു കാറ്റുമുണ്ട്....

ആ നാടിനന്നുമിന്നും

എന്തു ഭംഗി,എന്തൊരു ഭംഗി..(നന്മയുള്ള)

Song information

Music: രഞ്ജിൻ രാജ് വർമ്മ

Lyricist: സന്തോഷ് വർമ്മ

Singer: വിദ്യാധരൻ

Film/album: കള്ളനും ഭഗവതിയും

Explore this song