Malayalam lyrics

നിങ്ങടെ നാട്ടിൽ കോമരങ്ങൾക്ക്
നാലും മൂന്നും വെച്ചു് കൊമ്പുണ്ടോ
ആരോ പറഞ്ഞപ്പം കയറുമെടുത്ത്
കണ്ടോനെ തല്ലാൻ പോകാറുണ്ടോ
കാർന്നോന്മാരെല്ലാം തലകുത്തി നിന്നാലും...
ഈ നാട്ടിലിന്നൊന്നും സമ്മതിക്കൂല്ലാ
നന്നാവൂല്ലാ.. നന്നാവൂല്ലാ..
ഞങ്ങളെ തല്ലണ്ട നന്നാവൂല്ലാ
നന്നാവൂല്ലാ നന്നാവൂല്ലാ
ഈ നാട്ടിലിന്നൊന്നും നന്നാവൂല്ലാ (2)

ചാറ്റിങ്ങും ചീറ്റിങ്ങും ഫ്ല്ർട്ടിങ്ങും ഡേറ്റിങ്ങും
സിസി തീർന്നോർക്കു് പറഞ്ഞതല്ലാ
ഓൺലൈനിൽ മിന്നും അപ്ഡേറ്റായ് മാറും
ഞങ്ങടെ സ്പീഡിൽ ഗൂഗിൾ തളരും
ഫേസ് ബുക്കിൽ തിമിർത്തും ഭൂലോകം നിവർത്തും
ഞങ്ങളെ തടയാൻ സമ്മതിക്കൂല്ല...

നന്നാവൂല്ലാ.. നന്നാവൂല്ലാ
ഞങ്ങളെ തല്ലണ്ട നന്നാവൂല്ലാ
നന്നാവൂല്ലാ നന്നാവൂല്ലാ
ഈ നാട്ടിലിന്നൊന്നും നന്നാവൂല്ലാ... (2)

Song video

Watch on YouTube

Song information

Music: ജെസിൻ ജോർജ്

Lyricist: ദിൻ നാഥ് പുത്തഞ്ചേരി

Singer: റിബിൻ റിച്ചാർഡ്

Film/album: ആശാ ബ്ളാക്ക്

Explore this song