Malayalam lyrics

നന്ദകുമാരനു നൈവേദ്യമായൊരു
വൃന്ദാവനസാരംഗ
മാധവ..നീയാം കടലിനെത്തേടും
മധുരാക്ഷരഗംഗ..മധുരാക്ഷരഗംഗ
ഉല്‍പലനേത്രനു കാണിയ്‌ക്ക നല്‍കാന്‍
ഉദയരവിചന്ദ്രിക
ആരും മീട്ടാതെ പാടുകയാണെന്‍
ആത്മവിപഞ്ചിക..ആത്മവിപഞ്ചിക
മേഘവര്‍ണ്ണാ നിനക്കായ് പാടാം
മേച‍ കല്യാണി
മണികര്‍ണ്ണികയില്‍ പരാഗമേന്തും
മഞ്ജുഭാഷിണി..മഞ്ജുഭാഷിണി
യാദവസ്‌മൃതിയില്‍ മന്ദമുണര്‍ന്നു
യദുകുലകാംബോജി
ഇന്ദുമരീചികള്‍ മാറില്‍ ചൂടും
മായാമധുവാരിധീ..മായാമധുവാരിധി
ഹര്‍ഷവിലോലം മാനസസരസ്സില്‍
ഹംസധ്വനി മുഴങ്ങി
രാധാരമണനു ശബളാഭമാമൊരു
രാഗമാലിക കോര്‍ത്തൂ ഞാന്‍
രാഗമാലിക കോര്‍ത്തൂ ഞാന്‍
നന്ദകുമാരനു നൈവേദ്യമായൊരു
വൃന്ദാവനസാരംഗ
മാധവ..നീയാം കടലിനെത്തേടും
മധുരാക്ഷരഗംഗ..മധുരാക്ഷരഗംഗ

Song video

Watch on YouTube

Song information

Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്

Lyricist: യൂസഫലി കേച്ചേരി

Singer: സുദീപ് കുമാർ

Raaga: വൃന്ദാവനസാരംഗശുദ്ധധന്യാസികല്യാണിയദുകുലകാംബോജിഹംസധ്വനി

Film/album: ചിത്രശലഭം

Explore this song