Malayalam lyrics

നഗരമേ തരിക നീ തിരികെയെൻ ഹൃദയം

നഗരമേ തരിക നീ തിരികെയെൻ പ്രണയം

ഉരുകുമെൻ ഉയിരിതാ നുകരുവാൻ പകരം

ഉരുകുമെൻ ഉയിരിതാ നുകരുവാൻ പകരം

നഗരമേ തരിക നീ തിരികെയെൻ പ്രണയം

പകലുകൾ ... വെയിലുകൾ

പകലുകൾ വെയിലുകൾ പല ഉരു വരികയായ്

പതിതനായ് കവലയിൽ വെറുതെ ഞാനിനിയും

തരികയെൻ അഭയം

തരികയെൻ പ്രണയം ... നഗരമേ ...

നഗരമേ തരിക നീ തിരികെയെൻ ഹൃദയം

ഇരവുകൾ ... നിഴലുകൾ ...

എഴുതുമീ ... വഴികളിൽ

ഇരവുകൾ നിഴലുകൾ എഴുതുമീ വഴികളിൽ

തിരികെടാ മനവുമായ് തിരയും ഞാനലയും

തരികയെൻ ഉദയം

തരികയെൻ ഉലകം ... നഗരമേ ...

നഗരമേ തരിക നീ തിരികെയെൻ പ്രണയം

തിരികയെൻ ഹൃദയം ... പ്രണയം ...

Song information

Music: അനിൽ കൃഷ്ണ

Lyricist: നിധീഷ് നടേരി

Singer: ഷഹബാസ് അമൻ

Film/album: ദി സീക്രട്ട് ഓഫ് വിമൻ

Explore this song