Malayalam lyrics

നിഴല് പോലെ കാത്തിടാം കരളിനുള്ളിൽ ചേർത്തിടാം 

എന്നുമെൻ പൂവേ ..

നിഴല് പോലെ കാത്തിടാം കരളിനുള്ളിൽ ചേർത്തിടാം 

എന്നുമെൻ പൂവേ ..

എൻ കുഞ്ഞിളം പൂവേ..

കുഞ്ഞുനാവാലേ തേന്മൊഴിയുതിർക്കവേ 

കുഞ്ഞുകാലടികൾ നീ പിച്ചവെക്കവേ 

എന്റെയുള്ളിൽ നീയാം കനവു  മാത്രമായ് 

എന്റെയുള്ളിൽ നീയാം കനവു  മാത്രമായ് 

എന്നുമെൻറെ ജീവനിൽ നീ കുഞ്ഞുപൂവല്ലേ 

കുഞ്ഞുകൈക്കുമ്പിൾ എൻ നെഞ്ചിൽ വീഴവേ 

കണ്ണിനുള്ളിൽ നിൻ ചിരി പൂത്തിറങ്ങവേ 

നീ വളര്ന്നു പോകെ എൻ നെഞ്ച് വിങ്ങവേ 

നീ വളര്ന്നു പോകെ എൻ നെഞ്ച് വിങ്ങവേ 

കൂടെ എന്നും കാവലായി കൂട്ടിരുന്നീടാം 

നിഴല് പോലെ കാത്തിടാം കരളിനുള്ളിൽ ചേർത്തിടാം 

എന്നുമെൻ പൂവേ ..

എൻ കുഞ്ഞിളം പൂവേ..

Song information

Music: സോണി സായ്

Lyricist: സോണി സായ്

Singer: മധു ബാലകൃഷ്ണൻ

Film/album: തോറ്റംപാട്ടുറയുന്ന മലേപൊതി

Explore this song