Malayalam lyrics
നീലയാമിനീ നിൻ കരളിൻ നൊമ്പരം മൂകതാരമായ് ഒരു മിഴിനീർ- ത്തുള്ളിയായ് ഇനിയും മനസ്സേ നിറമേറുമോർമ്മകൾ കനവായ് വിരിയാൻ അലിവാർന്നുറങ്ങുമോ വാവോ വാവോ വാവോ വാവോ നീലയാമിനീ നിൻ കരളിൻ നൊമ്പരം മൂകതാരമായ് ഒരു മിഴിനീർ- ത്തുള്ളിയായ് ലയമൗനം സ്വരമാകും വിഷാദവീണയായ് ഞാൻ അതിലോലം മൃദുവിരലോടാൻ ഇനിയും കൊതിയായ് വാവോ വാവോ വാവോ വാവോ നീലയാമിനീ നിൻ കരളിൻ നൊമ്പരം മൂകതാരമായ് ഒരു മിഴിനീർ- ത്തുള്ളിയായ് കണിമഞ്ഞിൻ കുളിരോലും നിലാവിലാമ്പൽ പോലെ മനമൊന്നായ് ഇരു തനുവൊന്നായ് അലിയാൻ കൊതിയായ് വാവോ വാവോ വാവോ വാവോ നീലയാമിനീ നിൻ കരളിൻ നൊമ്പരം മൂകതാരമായ് ഒരു മിഴിനീർ- ത്തുള്ളിയായ് ഇനിയും മനസ്സേ നിറമേറുമോർമ്മകൾ കനവായ് വിരിയാൻ അലിവാർന്നുറങ്ങുമോ വാവോ വാവോ വാവോ വാവോ
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ എസ് ചിത്ര
Film/album: തിരുത്തൽവാദി
Explore this song
- Singer: കെ എസ് ചിത്ര
- Film / album: തിരുത്തൽവാദി
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി