Malayalam lyrics
നീലമയിലേറിവിളയാടുമുണ്ണീ, അവൻ നീലകണ്ഠനെന്നുമെന്നും കണ്ണിലുണ്ണി, കള്ള വേലകാട്ടിടുന്ന ചെറുനാട്ടിലുണ്ണി നിറമാലയ്ക്കടിയങ്ങൾ വന്നതല്ലേ നിറമേഘത്തേരേറിവന്നിടില്ലേ, ക- ണ്ണീരുള്ളിൽ നിറയുന്നൂ ഗംഗപോലെ, കളി- യാടുന്നു കണ്ണന്റെ കൂട്ടുചാരെ പണ്ടൊരുമാങ്കനികൊണ്ടുമുനീശ്വരൻ കൈലാസ ശൃംഗമെത്തി അക്കനിക്കായിനീ മൂവുരുമൂലോക- മക്ഷണം കൊണ്ടുചുറ്റി വന്നു ചേർന്ന നേരമേകദന്ദനാഫലം, കൈ- ക്കോണ്ടതിൽ തപിച്ചു നീ വെടിഞ്ഞു ശ്രീലകം ആ കഥകൾ പാടിവന്നിടാം അഴലാറ്റിടാം മഞ്ഞണിമാമലമേട്ടിൽനിന്നേകനായ് മാമയിലേറിമാഞ്ഞു അമ്മയാം പാർവ്വതീദേവിതന്നുൾത്തടം ആഴിപോലന്നെരിഞ്ഞു ഷഷ്ഠിനോറ്റുകാത്തിരുന്നാൾ ഈശ്വരാത്മജൻ, മണി- നാഗരൂപവും വെടിഞ്ഞു വന്നു നന്ദനൻ ആ ചരിതം ചൊല്ലിയാടിടാം അടികൂപ്പിടാം
Song information
Music: കടവൂർ സന്തോഷ് ചന്ദ്രൻ
Lyricist: ജി നിശീകാന്ത്
Singer: രാധികാ തിലക്
Film/album: ദേവപാദം
Explore this song
- Singer: രാധികാ തിലക്
- Film / album: ദേവപാദം
- Composer: കടവൂർ സന്തോഷ് ചന്ദ്രൻ
- Lyricist: ജി നിശീകാന്ത്