Malayalam lyrics

നീലത്താമരേ പുണ്യം ചൂടിയെൻ

ധന്യമാം തപസ്സിൽ

നീലത്താമരേ  ഓളം നീട്ടി നീ

ജാലമാം സരസ്സിൽ

ആവണിനാളിൽ ഞാൻ കണിയേകും കാവടി നീ അണിഞ്ഞു

ആതിരരാവിൽ  നിൻ മിഴിനീരിൻ മഞ്ഞിൽ ഞാന്‍ നനഞ്ഞു

വെൺ സൂര്യനകലെ തേരിലണയേ

മെല്ലെയുണരും ചാരുതേ

കൺപീലി നിരകൾ നിന്നെ ഉഴിയാൻ

ചിന്നി വരവായ് സ്നേഹിതേ (നീലത്താമരേ..)

കുഞ്ഞല പുൽകും നല്ലഴകേ നിൻ

ആമുഖമിന്നെഴുതുമ്പോൾ (2)

എൻ അകമാകെ ഈറനണിഞ്ഞൂ

നിൻ കഥയൊന്നു വിരിഞ്ഞു

വെൺ സൂര്യൻ അകലെ തേരിലണയേ

മെല്ലെയുണരും ചാരുതേ

കൺപീലി നിരകൾ നിന്നെ ഉഴിയാൻ

ചിന്നി വരവായ് സ്നേഹിതേ

നിൻ ചിരിയേതോ പൊന്നുഷസ്സായെൻ

ചുണ്ടിലുരുമ്മിയിരുന്നു (2)

നിൻ വ്യഥയോരോ സന്ധ്യകളായെൻ

താഴ്വര തന്നിലെരിഞ്ഞു

വെൺ സൂര്യൻ അകലെ തേരിലണയേ

മെല്ലെയുണരും ചാരുതേ

കൺപീലി നിരകൾ നിന്നെ ഉഴിയാൻ

ചിന്നി വരവായ് സ്നേഹിതേ (നീലത്താമരേ...)

Song video

Watch on YouTube

Song information

Music: വിദ്യാസാഗർ

Lyricist: വയലാർ ശരത്ചന്ദ്രവർമ്മ

Singer: കാർത്തിക്

Film/album: നീലത്താമര

Explore this song