Malayalam lyrics

നിലാവിരല്‍ തലോടവേ 
നിന്‍ മെയ് നെയ്യാമ്പലായ്  
നനഞ്ഞ നിന്‍ ഉടല്‍ തൊടും 
ഞാനോ തേൻതെന്നലായി 
നിറയും മാറില്‍ നഖലാളനമായ് 
പുണരാന്‍ വരു നീ ഉയിരിന്‍ ഉയിരേ
നിലാവിരല്‍ തലോടവേ 
നിന്‍ മെയ് നെയ്യാമ്പലായ്
ങും...
ആ...
നിന്നെയൊരു മന്ത്രമായ് 
ചുണ്ടിലിഴ കോര്‍ക്കവേ
ദേവരതിശില്പമായ് 
തുടിയ്ക്കും നിന്‍ ഉടല്‍ 
നിലാവിന്‍ ശയ്യമേല്‍ 
മയങ്ങും മാത്രയില്‍  
തണുക്കും തേനുപോൽ 
തുളുമ്പും വേളയില്‍ 
സ്വയമുരുകുവാന്‍ നീ വന്നൂ
ങും...
കണ്ണിലൊരു പൊന്‍കനല്‍ 
നെഞ്ചിലൊരു സാഗരം 
നമ്മളൊരു നാളമായ് 
ജ്വലിക്കും സംഗമം 
തണുപ്പിന്‍ ചില്ലമേല്‍
വെയിൽക്കൂടേറിയും 
മുടിപ്പൂവാടിയില്‍ 
കവിൾ‌പ്പൂ നുള്ളിയും 
സ്വയമുരുകുവാന്‍ നീ വന്നൂ
ങും...
നിലാവിരല്‍ തലോടവേ 
നിന്‍ മെയ് നെയ്യാമ്പലായ്  
നനഞ്ഞ നിന്‍ ഉടല്‍ തൊടും 
ഞാനോ തേൻതെന്നലായി 
നിറയും മാറില്‍ നഖലാളനമായ് 
പുണരാന്‍ വരു നീ ഉയിരിന്‍ ഉയിരേക
ങും...

Song information

Music: പ്രേംകുമാർ വടകര

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: സുജാത മോഹൻബിജു നാരായണൻ

Film/album: ഗോവ

Explore this song