Malayalam lyrics

നിലാവോ നീള്‍മിഴി താമരയിൽ
കിനാവോ ചെമ്പനീർ പൂങ്കവിളിൽ 
ചിരിയൂറും ചുണ്ടുകളിൽ
തിരതല്ലും തേനലയിൽ
ദേവകാവ്യമോ - വര 
രാഗമന്ത്രമോ
നിലാവോ നീള്‍മിഴി താമരയിൽ
കിനാവോ ചെമ്പനീർ പൂങ്കവിളിൽ
ചെമ്പനീർ പൂങ്കവിളിൽ
ആദ്യമായ് കണ്ടപ്പോൾ 
തേൻനിലാ പൂമ്പട്ട്
കുളിരോലും കരളിനകത്തൊരു കിനാവിന്റെ പൂങ്കാവ് 
അണിമൃദുവിരലാൽ ഉടൽ 
തഴുകുമ്പോൾ ആർദ്രയാവുന്നു
കുറുകുമൊരിണയായ് 
കരവലയത്തിൻ കൂട്ടിലാഴുന്നു
കൂട്ടിലാഴുന്നു
(നിലാവോ...)
മാറിലൊന്നു ചേരുമ്പോൾ 
മാരിവിൽ പൂമാനം
മധുരാധര ലഹരിയെനിക്കൊരു മലരമ്പിൻ പൂന്തേന് 
കരളിലൊരിക്കിളി ചിറകുലയുമ്പോൾ കാമനാകും നീ
രതിസുഖസാരം പകരും 
യദുകുല രാജനാവും നീ
രാജനാവും നീ
(നിലാവോ...)

Song information

Music: മോഹൻ സിത്താര

Lyricist: യൂസഫലി കേച്ചേരി

Singer: ദലീമ

Film/album: ഇൻസ്പെക്ടർ ഈശ്വരയ്യർ ഗ്രീൻ റൂമിലുണ്ട്

Explore this song