Malayalam lyrics

നില്ലമ്മാ നില്ലടിയമ്മാ ചൊല്ലമ്മാ ചൊല്ലടിയമ്മാ
മയിലോ കുയിലോ മനസ്സിൽ കൂടു തൊറക്ക പോറേൻ
ശിങ്കാരി ശിവകാമീ ശീഘ്രം വന്നേ പോ
വളകാപ്പിൻ കളിമേളം പൂന്തുടി കൊട്ടി
തുടിക്കുന്നു ചിത്തിര മാസം
തുളിക്കുന്നു ചെമ്പക മാസം
മണിക്കുയിലേ ഓ....(ശിങ്കാരി..........മണിക്കുയിലേ ഓ...)
ഓലപ്പുല്ലാന്നി കൂടേറും പൂങ്കാറ്റേ 
കൂടെ പോരാമോ നീ ഓ....
മാരി പെണ്ണിന്നു മന്ദാരപെണ്ണിന്നു
മഞ്ഞൾ ചാന്താടേണം
കാതിൽ തോടയണിഞ്ഞ്
കസവോലും ചേലയണിഞ്ഞ് (2)
കാതിൽ കണ്ണമ്മാവേ വാ... ചെല്ലം ചെല്ലം
കൊഞ്ചും മണമകളെ വള്ളിത്തിരുമകളെ
അല്ലി തളിരഴകേ കുഞ്ഞി കുളിരഴകേ...
ശിങ്കാരി ശിവകാമീ ശീഘ്രം വന്നേ പോ
വളകാപ്പിൻ കളിമേളം പുന്തുടികൊട്ടി
തുടിക്കുന്നു ചിത്തിര മാസം
തുളിക്കുന്നു ചെമ്പക മാസം
മണിക്കുയിലേ ഓ....
ജിങ്കര ജിങ്കര ജിങ്കര ജിങ്കര ജിങ്ക....
ചിന്ന തെൻപാണ്ടി തേവരെൻ കോലോത്തെ
തങ്ക തേരോടിക്കാൻ ഓ...
നെഞ്ചം കൊഞ്ചിക്കും താമരത്തുമ്പി വാ..
മുത്തുക്കും മുത്തായ്‌ വാ...
ഊരിൻ വീരനെ വായോ
വടക്കുംപെട്ടി കൗണ്ടറെ വായോ... (2)
ചിന്തും ചെന്തമിഴ് പൂവേ വാ.. ചെല്ലം ചെല്ലം
കൊഞ്ചും മണമകളേ വള്ളിത്തിരുമകളേ
അല്ലി തളിരഴകേ കുഞ്ഞിക്കുളിരഴകേ....
ശിങ്കാരി ശിവകാമീ ശീഘ്രം വന്നേ പോ
വളകാപ്പിൻ കളിമേളം പുന്തുടികൊട്ടി
തുടിക്കുന്നു ചിത്തിര മാസം
തുളിക്കുന്നു ചെമ്പക മാസം
മണി കുയിലേ ഓ....
നില്ലമ്മ നില്ലടിയമ്മാ ചൊല്ലമ്മ ചൊല്ലടിയമ്മാ
മയിലോ കുയിലോ മനസ്സിൽ കൂടു തൊറക്ക പോറേൻ...

Song video

Watch on YouTube

Song information

Music: ബേണി-ഇഗ്നേഷ്യസ്

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ എസ് ചിത്ര

Film/album: രഥോത്സവം

Explore this song