Malayalam lyrics
നിലാമലരേ നിലാമലരേ പ്രഭാകിരണൻ വരാറായി (2) സുഗന്ധം മായല്ലേ മരന്ദം തീരല്ലേ കെടാതെൻ നാളമേ നാളമേ… ആളൂ നീ ( നിലാമലരേ … ) മഴവിരലിൻ ശ്രുതി… ആ….. മണലിലൊരു വരി… എഴുതുമോ ഇനീ ഒരുജലകണം പകരുമോ നീ ഒരു നറുമൊഴി അതുമതിയിനി… ഈറൻ കാറ്റിൽ പാറി ജീവോന്മാദം ചൂടി പോരൂ പൂവിതളേ.. ( നിലാമലരേ … ) നിമിഷശലഭമേ വരൂ വരൂ വരൂ .… (2) നിമിഷശലഭമേ മധുനുകരുയിനി ഉദയകിരണമേ … കനകമണിയൂ നീ ജനലഴികളിൽ കുറുകുമോ കിളി ഒഴുകുമോ നദീ മരുവിലുമിനി ഏതോ തെന്നൽ തേരിൽ മാരിപ്പൂവും ചൂടി പോരൂ കാർമുകിലേ… (നിലാമലരേ… )
Song video
Song information
Music: വിദ്യാസാഗർ
Lyricist: റഫീക്ക് അഹമ്മദ്
Singer: നിവാസ് രഘുനാഥൻ
Raaga: മാണ്ട്
Film/album: ഡയമണ്ട് നെക്‌ലേയ്സ്
Explore this song
- Singer: നിവാസ് രഘുനാഥൻ
- Film / album: ഡയമണ്ട് നെക്‌ലേയ്സ്
- Composer: വിദ്യാസാഗർ
- Lyricist: റഫീക്ക് അഹമ്മദ്