Malayalam lyrics

ആ....ആ...ഉം...
നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം
നിലാക്കായലോളം തുള്ളിയാടും ദൂരെയാറ്റോരം
നിഴൽത്തോണിയിൽ പെണ്ണേ തുഴഞ്ഞെത്തിയോ
നിഴൽത്തോണിയിൽ പെണ്ണേ തുഴഞ്ഞെത്തിയോ
കടവിൽ കല്ലൊതുക്കിൽ
നിൽക്കുമെന്നെ കാണുവാൻ
ഓ.. 
                          (നിലാക്കായലോളം)
                                 
തെങ്ങോലകൾ തെന്നലിൽ കേളിയാടും
ആ.....
തെങ്ങോലകൾ തെന്നലിൽ കേളിയാടും
കാണാക്കിനാവിന്റെ തീരങ്ങളിൽ
രാത്തുമ്പികൾ മേയും ഓരങ്ങളിൽ
കതിർക്കൂമ്പു തേടും അരിപ്രാവുപോലെൻ
കരൾക്കൂട്ടിനുള്ളിൽ ഇടം തേടിയോ
പതിനാലാം രാവുദിക്കും
മണിത്തിങ്കൾ മുത്തേ നീ
                          (നിലാക്കായലോളം)
പൊന്നാമ്പലും പായലും പൂത്തുനിൽക്കും
പാൽമഞ്ഞിലാറാടും ഓളങ്ങളിൽ
പൂമീൻ കുരുന്നായ് ഞാൻ നിൽക്കവേ
തളിർച്ചുണ്ടു കോർക്കും ഒളിച്ചൂണ്ടയാലെന്റെ 
കനൽ പൊള്ളുമുള്ളം കൊളുത്തുന്നുവോ
പറക്കാതെ പാറിയെത്തി
പരുങ്ങുന്ന പൊന്മാനേ
                           (നിലാക്കായലോളം)

Song information

Music: രഘു കുമാർ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ ജെ യേശുദാസ്സുജാത മോഹൻ

Film/album: കാണാക്കിനാവ്

Explore this song