Malayalam lyrics

ന ന നന നന  ന ന നന...

നിറവെണ്ണിലാവില്‍ സ്വപ്നം കാണും തെന്നലേ... തെന്നലേ...

നറു തിങ്കളാടും സ്വര്‍ഗ്ഗം തേടും തെന്നലേ... തെന്നലേ...

ഒരു ചാറ്റല്‍മാരി തന്‍ ചിരി ചോരും നേരമായ് 

മതിമറന്നാടുവാന്‍ കൂടെ വാ...

നിറവെണ്ണിലാവില്‍ സ്വപ്നം കാണും തെന്നലേ... തെന്നലേ...

നറു തിങ്കളാടും സ്വര്‍ഗ്ഗം തേടും തെന്നലേ... ഓ...

കാറ്റോടു മിണ്ടാത്തൊരീ പൂമ്പാറ്റ വേറെന്തിനോ...

കാണാനിഴല്‍ ദൂരം പാറുന്നുവോ...

മാനത്തെ മേലാപ്പിലീ മാലാഖയേകുന്നൊരീ...

തീരാവെയില്‍പ്പൂരം തേടുന്നുവോ...

നിലവോലുന്നീ നീലാകാശം നേരിടാം...

പുതുലോകം നാമൊന്നായിന്നേ നേടിടാം...

വോ വോ വോ തോറ്റം പാടാം കൊടിയേറ്റം കാണാം 

തുടിയേറ്റും  കൂത്തോടെ കൂടാം 

ഹേ... ന ന നന... നന  ന ന നന... 

തുടിയേറ്റും കൂത്തോടെ കൂടാം...

നിറവെണ്ണിലാവില്‍ സ്വപ്നം കാണും തെന്നലേ... തെന്നലേ...

നറു തിങ്കളാടും സ്വര്‍ഗ്ഗം തേടും തെന്നലേ... തെന്നലേ...

ചങ്ങാതി തേടുന്നൊരീ താന്തോന്നി മേളങ്ങളില്‍...

തോരാക്കുഴല്‍ നാദം കേള്‍ക്കാമിനീ... 

രാമെത്ത നീര്‍ത്തുന്നുവോ തൂവെള്ളി മേഘങ്ങളേ...

നീളെ നിറം വാരി തൂകാമിനീ... 

മണി വാനം പൂ ചൂടുന്നേരം പാഞ്ഞിടാം... 

കളിയാകുന്നൊരീ തീരാ തീരം പൂകിടാം...

വോ വോ വോ കാണാക്കോലം മറിമായാജാലം 

കൊതിയേറും രാക്കൂട്ടിലേറാം... 

ആ ന ന ന ന കാണാക്കോലം മറിമായാജാലം

കൊതിയേറും രാക്കൂട്ടിലേറാം... 

നിറവെണ്ണിലാവില്‍ സ്വപ്നം കാണും തെന്നലേ... തെന്നലേ...

നറു തിങ്കളാടും സ്വര്‍ഗ്ഗം തേടും തെന്നലേ... തെന്നലേ...

ഒരു ചാറ്റല്‍മാരി തന്‍ ചിരി ചോരും നേരമായ് 

മതിമറന്നാടുവാന്‍ കൂടെ വാ...

നിറവെണ്ണിലാവില്‍ സ്വപ്നം കാണും തെന്നലേ... തെന്നലേ...

നറു തിങ്കളാടും സ്വര്‍ഗ്ഗം തേടും തെന്നലേ... ഓ...

ന ന നന നന  ന ന നന...

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: രാജീവ് ആലുങ്കൽ

Singer: ടിപ്പു

Film/album: കില്ലാടി രാമൻ

Explore this song