Malayalam lyrics
ധിനത്തിൻ.. ധിനത്തിൻ.. ധിനത്തിൻ.. ധിനത്തിൻ.. .. നുരഞ്ഞു പൊങ്ങണ മധുരക്കള്ളൊരു സുന്ദരിപ്പെണ്ണാണ്.. വെളുവെളുത്തൊരവളെക്കാണുവാൻ എന്തൊരു ചേലാണ് ധിനത്തിൻ.. ധിനത്തിൻ.. ധിനത്തിൻ... ധിനത്തിൻ.. നുരഞ്ഞു പൊങ്ങണ മധുരക്കള്ളൊരു സുന്ദരിപ്പെണ്ണാണ്.. വെളുവെളുത്തൊരവളെക്കാണുവാൻ എന്തൊരു ചേലാണ് ചോരച്ചുവപ്പുള്ള വാളമീൻ ചാറാണ് പെണ്ണിന്റെ കൂട്ടുകാരി കൂട്ടുകാരിക്കൊപ്പം ചേരുമ്പം പെണ്ണിന് വല്ലാത്ത നാക്കാണ് (2) കപ്പക്കിഴങ്ങിന്റെ മഞ്ഞപ്പുഴുക്കാണ് പെണ്ണിന്റെ കാർന്നോര്.. എണ്ണയിൽ നീന്തി മുരിഞ്ഞ പൊടിമീനോ പെണ്ണിന്റെ അനിയത്തി ... ധിനത്തിൻ.. ധിനത്തിൻ.. ധിനത്തിൻ.. ധിനത്തിൻ.. .. നുരഞ്ഞു പൊങ്ങണ മധുരക്കള്ളൊരു സുന്ദരിപ്പെണ്ണാണ്.. വെളുവെളുത്തൊരവളെക്കാണുവാൻ എന്തൊരു ചേലാണ് ഈർക്കിലിയിൽ കുത്തി മൊരിച്ച കൊഞ്ചാണ് പെണ്ണിന്റെ ചേട്ടത്തി.. രണ്ട് കാലുംകൊണ്ടിറുക്കുന്ന ഞണ്ടിന്റെ നീയാണൊരമ്മായി (2) കൂര മെടഞ്ഞൊരു പഴയ പുരയാണ് പെണ്ണിൻ തറവാട് തറവാട്ട് മുറ്റത്ത് വെള്ളനിലാവുള്ള വള്ളംകളിയുണ്ട് എന്നും വാറ്റിയെടുത്തു ഞാൻ പെണ്ണിനെ പൊന്നുപോൽ പത്തര മാറ്റാണ്.. ഒന്നു തൊടുമ്പോഴേ മേനിയിലാകെയും കുളിർമഴയാണ്.. പെണ്ണിന് പ്രായമാണ്.. എന്നും പതിനേഴ്.. ചുണ്ടത്ത് മുത്തിയവൾ...എന്നിൽ പടരുന്നു ..
ധിനത്തിൻ.. ധിനത്തിൻ.. ധിനത്തിൻ.. ധിനത്തിൻ.. .. നുരഞ്ഞു പൊങ്ങണ മധുരക്കള്ളൊരു സുന്ദരിപ്പെണ്ണാണ്.. വെളുവെളുത്തൊരവളെക്കാണുവാൻ എന്തൊരു ചേലാണ് രാവില് തെളിയണ പെണ്ണിവൾ മൂവന്തിയാവുന്ന നേരത്ത് മൂക്കിന്മേൽ പല്ലുമിറങ്ങി നടക്കുന്ന മൂത്തവളാകുന്നു ----------- സൂര്യനും ചന്ദ്രനും രാപകലില്ലാതെ കൂടെ കറങ്ങുന്നു ചോണോനുറുമ്പിനെ കണ്ടുമടിച്ചിവൾ മണ്ടത്തിയാവുന്നു മൂളിപ്പറന്നു നടക്കുന്ന വണ്ടിനെ കറക്കി വീഴ്ത്തുന്നു ഒഴുകി നീന്തിടുന്ന സമ്പന്തക്കാരെയെല്ലാം കപ്പടമീശക്കാരോ അരിച്ചു മാറ്റുന്നു... ധിനത്തിൻ.. ധിനത്തിൻ.. ധിനത്തിൻ.. ധിനത്തിൻ.. .. നുരഞ്ഞു പൊങ്ങണ മധുരക്കള്ളൊരു സുന്ദരിപ്പെണ്ണാണ്.. വെളുവെളുത്തൊരവളെക്കാണുവാൻ എന്തൊരു ചേലാണ് ചോരച്ചുവപ്പുള്ള വാളമീൻ ചാറാണ് പെണ്ണിന്റെ കൂട്ടുകാരി കൂട്ടുകാരിക്കൊപ്പം ചേരുമ്പം പെണ്ണിന് വല്ലാത്ത നാക്കാണ് (2) കപ്പക്കിഴങ്ങിന്റെ മഞ്ഞപ്പുഴുക്കാണ് പെണ്ണിന്റെ കാർന്നോര്.. എണ്ണയിൽ നീന്തി മുരിഞ്ഞ പൊടിമീനോ പെണ്ണിന്റെ അനിയത്തി ... ധിനത്തിൻ.. ധിനത്തിൻ.. ധിനത്തിൻ.. ധിനത്തിൻ.. ..
Song video
Song information
Music: രവി ജെ മേനോൻ
Lyricist: സുധാംശു
Singer: ലഭ്യമായിട്ടില്ല
Film/album: സിനിമ @ പി ഡബ്യൂ ഡി റസ്റ്റ് ഹൗസ്
Explore this song
- Singer: ലഭ്യമായിട്ടില്ല
- Film / album: സിനിമ @ പി ഡബ്യൂ ഡി റസ്റ്റ് ഹൗസ്
- Composer: രവി ജെ മേനോൻ
- Lyricist: സുധാംശു