Malayalam lyrics
തന്താനേ തന്താനേ നേരം നല്ല നേരം എന്നടീമാലപ്പെൺകൊടിയേ നിനക്കായ് താലിപ്പൊന്നൊരുക്കാൻ വെച്ചെടീ മൂവന്തിയാളിരേ മുറ്റത്തുണ്ട് മുല്ലപ്പന്തൽ മാനത്തുണ്ട് വെള്ളിത്തോണി പൊന്നോളങ്ങൾ തങ്കത്തരിവള നക്ഷത്രങ്ങൾ നീലക്കാമൻ മംഗലത്തിന്നലക്കി വെച്ചെടീ മഴവിൽ പൂങ്കോടീ നിന്റെ മംഗലത്തിന്നലക്കി വെച്ചെടീ മഴവിൽ പൂങ്കോടീ (നേരം....) ഒരു നിമിഷം തമ്മിൽ തമ്മിൽ കാണാതിനി വയ്യല്ലോ ഒരു നാളും തമ്മിൽ തമ്മിൽ മിണ്ടാതിനി വയ്യല്ലോ പകലിന്നു ചെറുപ്പം പോരാ രാവിന്നു കറുപ്പും പോരാ പേരാറ്റിൽ പൂഞ്ചുഴികൾക്കു തണുപ്പും പോരാ എന്നാണെന്നാണൊമൽക്കിളിയേ ഇവരുടെ കല്യാണം (നേരം....) കന്നിനിലാക്കായലിൽ നീലാമ്പൽ പൂവിരിയും പുലരി പൂങ്കടവത്ത് ചെന്താമര പൂത്തുലയും ഇവളല്ലോ സീതപ്പെണ്ണ് ഇവളല്ലോ ഭൂമിപ്പെണ്ണ് ഇവനാണിനി ഇവളുടെ സ്വന്തം രാജകുമാരൻ എന്നാണെന്നാണരുമക്കുരുവീ ഇവരുടെ മാംഗല്യം (നേരം...)
Song information
Music: കൈതപ്രം വിശ്വനാഥ്
Lyricist: കൈതപ്രം
Singer: എം ജി ശ്രീകുമാർ
Film/album: തൂവൽക്കാറ്റ്
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: തൂവൽക്കാറ്റ്
- Composer: കൈതപ്രം വിശ്വനാഥ്
- Lyricist: കൈതപ്രം