Malayalam lyrics

നീയേ നീയേ നിനവാകെ

ഏതോ വാനിൻ ഒളി പോലെ

അകമെ അകമെ..

ആരോ ആരോ നാമാരോ

ആരോ നെയ്യും കഥയാണോ

നിധിയേ നിധിയേ...

ഓ...അരികെ അലിയാൻ..

വരും നേരം..

മെല്ലെയെന്നെ മെല്ലെയെന്നെ നോക്ക്..

ഉള്ളുകൊണ്ട് കണ്ണിലൊന്ന് നോക്ക്..

എന്നെ വന്നു പൊതിയുന്നു വാക്ക്..

തിരയുന്നു മറുവാക്ക്

മെല്ലെയെന്നെ മെല്ലെയെന്നെ നോക്ക്..

ഉള്ളുകൊണ്ട് കണ്ണിലൊന്ന് നോക്ക്..

എന്നെ വന്നു പൊതിയുന്ന പാട്ട്..

നീയാം പാട്ട്

തേടുന്നൊരാനന്ദമേ

ജീവന്റെ സായൂജ്യമേ

ഏറെ ദൂരം പോയിടാൻ

ഏതു നോവും പങ്കിടാൻ

ഓ.. അരികെ അലിയാൻ വരും നേരം..(മെല്ലെയെന്നെ മെല്ലെയെന്നെ)

തോരാ നിലാമാരിയായ്..

മായാവെയിൽ നാളമായ്..

കാലമേതും നിന്നിലായ്..

താളമേകും നെഞ്ചുമായ്..

ഓ.. അഴകായ് അരികെ

വരും നേരം

(മെല്ലെയെന്നെ മെല്ലെയെന്നെ)

Song information

Music: ഹിഷാം അബ്ദുൾ വഹാബ്

Lyricist: വിനായക് ശശികുമാർ നികിതാ മനില

Singer: കെ എസ് ഹരിശങ്കർ

Film/album: ഇനി ഉത്തരം

Explore this song