Malayalam lyrics

ഉം ..ഉം ..

നിന്നാലേ ഇന്നെൻ മാമാങ്കം

ഉണരുമോ ഈ നേരം.. ഏതോ സായൂജ്യം

കണ്ണാണേ നീയെൻ പുന്നാരം

തേടുമോ ഈ ഗാനം.. ഏതോ സംഗീതം

കാണുന്നേതോ കേഴുമീ രാവിൻ ആഴം..ചാരേ ചാരേ

രാഗവിലോല ഭാവങ്ങൾ

നിന്നിലോ ദീപനാളമാകുമ്പോൾ

മാധവമാകും.. ആനന്ദം..

എന്നിലോ മോഹശീലു പോലവേ

താരകങ്ങളിൽ.. അതിലോലലോലമായി-

നിന്റെ ലാസ്യമോഹനം

മൃദുചാരുഹാസ രൂപമായി നീ

കണ്ണാണേ നീയെൻ പുന്നാരം

തേടുമോ ഈ ഗാനം ഏതോ സംഗീതം

കാണുന്നേതോ കേഴുമീ രാവിൻ ആഴം..ചാരേ ചാരേ

Song video

Watch on YouTube

Song information

Music: വിശ്വജിത്ത്

Lyricist: ജയശ്രി കിഷോർ

Singer: കെ എസ് ചിത്ര

Film/album: രുദ്രസിംഹാസനം

Explore this song