Malayalam lyrics

നിന്നെക്കണ്ടാലുള്ളിൽ പൊൻ പുലരികൾ വിടരും

ഓളം തുള്ളും കിനാക്കായൽ

നിന്നെത്തൊട്ടാൽ നെഞ്ചിൽ നൂറഴകലയുണരും

കനവിൽ വിരിയും വസന്തങ്ങൾ

പ്രണയാർദ്ര നിമിഷദലങ്ങൾ

ഇളം കാറ്റിലാടി വിടരും

അറിയാതെ ഇഷ്ടം വിടരും

(നിന്നെ...)

എന്തിനെന്നു പറയാൻ വയ്യാ

ഒന്നു കാണാനൊന്നു മിണ്ടാനെ

ന്നിലേതോ തീരാ മോഹം (എന്തി,...)

എന്തിനെന്നു പറയാൻ വയ്യ

എത്രയെന്നു പറയാൻ വയ്യാ

ഒന്നു മിണ്ടാനുള്ളിലേതോ

തരള മധുരവികാരം (2)

(നിന്നെ..)

മാരിവില്ലു ധാവണി നെയ്തു

വിൺ നിലാവു ചേലകൾ തുന്നി

താലി മിന്നായ് താര നിലാവും

വിണ്ണിൽ നിന്നു താഴെയിറങ്ങി

നിമിഷനേരം പിരിയാൻ വയ്യ

മുന്നിൽ നിന്നും മറയാൻ വയ്യ

എന്റെ മാത്രം സ്വന്തമായ്

സ്നേഹമധുര പരാഗമായ്

(നിന്നെ...)

Song information

Music: കൈതപ്രം വിശ്വനാഥ്

Lyricist: കൈതപ്രം

Singer: ശശികുമാർരഞ്ജിനി ജോസ്

Film/album: തൂവൽക്കാറ്റ്

Explore this song