Malayalam lyrics

നാടായ നാടിന്റെ കണ്ണായ പെണ്ണിന്നു
കല്ല്യാണത്തിരുമുറ്റപ്പന്തലിലെത്തി
ആശിച്ചു മോഹിച്ച തൻ പ്രാണനാഥന്റെ
പുടവയ്ക്കായ് താലിക്കായ് മൊഹമൊരുക്കി
ഓ ..മാംഗല്യം മാംഗല്യം നാട്ടുമൈനയ്ക്ക് മാംഗല്യം
മാംഗല്യം മാംഗല്യം പുഷ്പ്പവല്ലിക്ക് മാംഗല്യം
ഓ ..മാംഗല്യം മാംഗല്യം നാട്ടുമൈനയ്ക്ക് മാംഗല്യം
മാംഗല്യം മാംഗല്യം പുഷ്പ്പവല്ലിക്ക് മാംഗല്യം

ഇവളേറെ നാളായി മോഹിച്ചു കാത്തിരുന്നവനാരെന്നോ
വലം ചേർന്നിരിക്കുമീ വരനാണന്നെ..
ഇവൾ കാണാത്ത കനവുണ്ടോ
അതിൽ പോകാത്തൊരിടമുണ്ടോ
അവിടൊക്കെ ഇവൾക്കെന്നും ഇവൻ കൂട്ടെന്നെ
കണ്ടു മോഹിച്ചതെല്ലാമേ കട്ടെടുക്കുന്ന പെണ്ണാണേ...
മിന്നുകെട്ടിന്റെ നേരത്തും കണ്ണിറുക്കുന്ന പെണ്ണാണേ...
ആനന്ദം ആനന്ദം ആനന്ദമേ
ആനന്ദം ആനന്ദം ആനന്ദമേ
ആനന്ദം നിത്യാനന്ദം സുഖാനന്ദമേ
ആനന്ദം ആനന്ദം ആനന്ദമേ

Song information

Music: സാനന്ദ് ജോർജ്ജ്

Lyricist: കാർത്തിക്

Singer: വൈക്കം വിജയലക്ഷ്മി

Film/album: തിങ്കൾ മുതൽ വെള്ളി വരെ

Explore this song