Malayalam lyrics
ചക്കിനു വെച്ചത് കൊക്കിനു കേറി കൊണ്ടളിയാ ഒരു പെണ്ണു കെട്ടിയതക്കിടിയായിപ്പോയളിയാ ആകെ മൂന്നടിപ്പെണ്ണിനുമിന്നു നാലു നാലരടി നാവിനു നീളം ആണ്ടൊരുത്തനും നേരെ നിൽക്കുവാനാവുകയില്ലളിയാ അക്കിടിയായ്..അക്കിടിയായ്..അക്കിടിയായ് ഈ പെണ്ണു കെട്ടിയത്.. ഈ താരക സുന്ദരിപോലൊരു പെണ്ണ് താടകയായി വരുന്നതു കണ്ടാൽ ആവതുള്ളവൻ പേടിയോടെയുടൻ ഓടിമാറുമളിയാ അക്കിടിയായ്..അക്കിടിയായ്..അക്കിടിയായ് ഈ പെണ്ണു കെട്ടിയത്... ചക്കിനു വെച്ചത് കൊക്കിനു കേറി കൊണ്ടളിയാ ഒരു പെണ്ണു കെട്ടിയതക്കിടിയായിപ്പോയളിയാ ഈരേഴു പതിനാലു ലോകത്തിലും പെണ്ണെന്നാൽ ആണിന്ന് ഹരമാകുന്നു ദൂരത്തു കാണുമ്പോൾ കൊതി തോന്നുന്നു തോളത്തു കേറുമ്പോൾ കുരിശാകുന്നു അത്തള പിത്തള തവള കടിക്കണ- പണിയാണിത് പൊന്നളിയാ.. അച്ചി ഭരിച്ചിടമൊക്കെ മുടിച്ചിടുമെന്നും അത് നേരളിയാ അക്കിടിയായ് ...അക്കിടിയായ് ഈ താലികെട്ട് .. കുതിരപോലൊരു വീരനെ കഴുതയാക്കിടും നാരിമാർ കരുതി നിന്നില്ലയെങ്കിലോ പതിരെടുക്കുമേ റാണിമാർ നോക്കീം കണ്ടും കെട്ടളിയാ ഇല്ലേൽ പണിയളിയാ ആ ..നോക്കീം കണ്ടും കെട്ടളിയാ ഇല്ലേൽ പണിയളിയാ
Song information
Music: സാനന്ദ് ജോർജ്ജ്
Lyricist: നാദിർഷാ
Singer: അഫ്സൽവൈക്കം വിജയലക്ഷ്മി
Film/album: തിങ്കൾ മുതൽ വെള്ളി വരെ
Explore this song
- Singer: അഫ്സൽവൈക്കം വിജയലക്ഷ്മി
- Film / album: തിങ്കൾ മുതൽ വെള്ളി വരെ
- Composer: സാനന്ദ് ജോർജ്ജ്
- Lyricist: നാദിർഷാ