Malayalam lyrics
നാട്ടുവഴിയോരത്തെ പൂമരച്ചില്ലയിൽ പോക്കുവെയില്‍ വീഴുമ്പോള്‍ കാത്തു നിന്നാരെ നീ തരളമൊരു കാറ്റിന്റെ പാട്ടിലെത്തേൻമൊഴി ചാറ്റമഴ തീര്‍ന്നാലും തോരാനീര്‍മണി ഇനി ആരും കാണാതെ പദതാളം കേള്‍ക്കാതെ തിരുവാതിരക്കുളിരിനലകളാല്‍ കൂടെ നീ പോരുമോ (നാട്ടുവഴിയോരത്തെ) അരയാലിലാരോ മറഞ്ഞിരുന്നു പൊന്‍വേണുവൂതുന്ന പുലര്‍വേളയില്‍ നിറമാല ചാര്‍ത്തുന്ന കാവിലേതോ നറുചന്ദനത്തിന്റെ ഗന്ധമായ് നീ അകലെ ഒഴുകീ ഓളങ്ങള്‍ നിന്‍ നേര്‍ക്കു മൂകം ആലോലം ആലോലം ഒരു രാവില്‍ മായാതെ ഒരു നാളും തോരാതെ ഒരു ഞാറ്റുവേല തന്‍ കുടവുമായ് കൂടെ നീ പോരുമോ (നാട്ടുവഴിയോരത്തെ) വരിനെല്ലു തേടും വയല്‍ക്കിളികള്‍ ചിറകാര്‍ന്നു പാറിപ്പറന്നു പോകേ ചെറുകൂട്ടിലാരോ കിനാവു കാണും വഴിനീളെപ്പൂക്കള്‍ നിരന്നു നില്‍ക്കും ഒരുനാള്‍ അണിയാന്‍ ഈറന്‍മുടിച്ചാർത്തിലാകെ പടരാനായ് വിതറാനായ് ഇനി ആരും കാണാതെ പദതാളം കേള്‍ക്കാതെ തിരുവാതിരക്കുളിരിനലകളാല്‍ കൂടെ നീ പോരുമോ (നാട്ടുവഴിയോരത്തെ)
Song information
Music: ബെന്നറ്റ് - വീത്‌രാഗ്
Lyricist: റഫീക്ക് അഹമ്മദ്
Singer: കെ കെ നിഷാദ്
Film/album: ഗദ്ദാമ
Explore this song
- Singer: കെ കെ നിഷാദ്
- Film / album: ഗദ്ദാമ
- Composer: ബെന്നറ്റ് - വീത്‌രാഗ്
- Lyricist: റഫീക്ക് അഹമ്മദ്