Malayalam lyrics
നെഞ്ചിൽ നിറമിഴിനീരുമായ് മോഹം ഒരു ബലിദാനമായ് നെഞ്ചിൽ നിറമിഴിനീരുമായ് മോഹം ഒരു ബലിദാനമായ് ഏതോ കർമ്മ ബന്ധത്തിന്നിടനാഴിയിൽ ആരും കാണാപ്പാട്ടിൻ നെടുവീർപ്പുമായ് ഒരു കണ്ണീർമേഘം പെയ്യാൻ വയ്യാതെങ്ങോ വിങ്ങുമ്പോൾ (നെഞ്ചിൽ) ഏതോ തമസ്സിന്റെ കൈത്തലോടലിൽ താഴെ വീണുപോയ് നേരിൻ താരകം ആരോ മതിൽ കെട്ടി വേർതിരിച്ചുവോ നെഞ്ചിൽ പൂത്തു നിന്ന മോഹപ്പൂപ്പാടം നനയും കണ്ണിലെ കാരുണ്യവും മരുവായ് മാറ്റിടും സൂര്യോഷ്ണമേ ഒരു വേനൽക്കാറ്റിൻ ശാപാഗ്നിയിൽ ജന്മം നീറും നേരം (നെഞ്ചിൽ)
Song information
Music: രഘു കുമാർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: കാണാക്കിനാവ്
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: കാണാക്കിനാവ്
- Composer: രഘു കുമാർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി