Malayalam lyrics
നീ എൻ മിഴികളിൽ വിരിയുമിളനീല മലരോ നീ എൻ തണുവിനെ തഴുകുമതിലോല മഴയോ നീവന്നു വീഴുന്നു പനിമതിപോലെൻ കൈക്കുമ്പിളിൽ നീവന്നു വീഴുന്നു പനിമതിപോലെൻ കൈക്കുമ്പിളിൽ അലിയുകയായി അലിയുകയായി അകലം ആ നീ എൻ മിഴികളിൽ വിരിയുമിളനീല മലരോ നീ എൻ തണുവിനെ തഴുകുമതിലോല മഴയോ ശോണാഭ നിറയും പൂവിനിതളിൽ ലയമോഹം നുരയുമുള്ളമോടെ പതിയേ പ്രിയശലഭം ചായവേ ഉയിരുകൾതൻ മർമ്മരംഒരു ശ്രുതിയായി തൂവെള്ളി വെയിൽ ചായുന്ന വഴിയിൽ ഒരു പാൽമഞ്ഞു ശില ശില്പമായി പതിയേ ഒരു കനലായി നിന്നെയെൻ ചൊടിയിതളിൽ വാങ്ങി ഞാൻ ഉരുകുകയായി നീ വന്നു എൻ ഉൾത്തുടിപ്പിൽ എന്നെ എന്നെ നിൻ മിഴിയിൽ നോക്കി ഞാൻ സ്വയമറിയും എന്നും എന്നെ ഉല്ലാസ മേഘമായി ഞാൻ വരാം ഇതിലേ... പഞ്ചാരപ്പാട്ട് മൂളി നീ തരൂ കുയിലേ തൂവെണ്ണിലാ പെയ്യുന്നപോൽ ഈറൻ വെയിൽ വീഴുന്നിതാ നീളുന്നൊരീ മൺപാതയിൽ വരൂ തുഷാരപ്പാൽ മലയിലൂടെ ഒരു താരകവനിവരെ പറക്കും പൊൻ തളികയേറി രസമുള്ളൊരു മധുവിധു
Song video
Song information
Music: നവനീത് സുന്ദർ
Lyricist: സന്തോഷ് വർമ്മ
Singer: വിജയ് യേശുദാസ്ദിവ്യ രമണിനിതിൻ ലാൽ
Film/album: ബഡി
Explore this song
- Singer: വിജയ് യേശുദാസ്ദിവ്യ രമണിനിതിൻ ലാൽ
- Film / album: ബഡി
- Composer: നവനീത് സുന്ദർ
- Lyricist: സന്തോഷ് വർമ്മ