Malayalam lyrics
ധീരചരിത വാദ്യഘോഷം വീരചടുല നടനഭാവം പോര്‍ക്കളത്തില്‍ വിജയകാഹളങ്ങളായ് പകനിറഞ്ഞു ഉള്ളുണര്‍ന്നു ചുവടുവെച്ചു ചോടുവച്ചു പടനിലത്തില്‍ അടരാടി നീങ്ങുവാന്‍ ധീരം ധീരം നേരിടാം...നേരെ ഉന്നം തേടീടാം ഉയരാനായ് ഉയിരും കാക്കുവാന്‍ ഉണരൂ ഉയരു പുലരിപോലെ അലയടിക്കും കടലുപോലെ കാറ്റുറഞ്ഞ കാടുപോലെ നിന്നിടൂ പിന്നെ ഉലയില്‍ നീറ്റും കനലില്‍ നിന്ന് ചിതറുമഗ്നിജ്വാലയായ് നെഞ്ചുറച്ച് തോഴരായ് വന്നിടൂ വാനം പൂക്കും മേലെ മേഘം പായും ഓഹോ നേടാം നേടാം പോകാം നേരെ നേരെ (2)
Song video
Song information
Music: റെക്സ് വിജയൻ
Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
Singer: ജോബ് കുര്യൻ
Film/album: ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി
Explore this song
- Singer: ജോബ് കുര്യൻ
- Film / album: ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി
- Composer: റെക്സ് വിജയൻ
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ