Malayalam lyrics
ദക്ഷിണകൈലാസവാസാ, ദേവാ ദക്ഷഹരാ ശ്രിത രക്ഷകാ ദക്ഷിണയായ് വയ്പ്പൂ മമജന്മം മുന്നിൽ ദാക്ഷായണീപതേ സ്വീകരിക്കൂ, എന്നെനിൻ മാറിലെ കൂവളമാലയാക്കൂ (ഹരഹരശംഭോ ശിവശിവശംഭോ പാലയ പാലയ പാഹി വിഭോ) പാതിമെയ്യാം പ്രിയ പാർവ്വതിയോടൊത്തു പാരിതിൽ നീ പരിലസിക്കേ പരിജനജാലത്തിൻ പരിദേവനം കേട്ടു പരമാമൃതം നല്കിടുന്നു, മോക്ഷ- പ്പടിയേറുവാൻ തുണയ്ക്കുന്നു (ഹരഹരശംഭോ ശിവശിവശംഭോ പാലയ പാലയ പാഹി വിഭോ) കൊടിയേറ്റുകണ്ടു നിൻ ആറാട്ടുകണ്ടു ഞാൻ ആനന്ദബാഷപങ്ങളോടെ ശിവരാത്രീ വ്രതം നോറ്റു ഭജിക്കുന്നു ശിവനേനിൻ പുണ്യമാലെ, ദുഃഖ കടൽതാണ്ടുവാൻ നിൻ ചാലെ (ഹരഹരശംഭോ ശിവശിവശംഭോ പാലയ പാലയ പാഹി വിഭോ
Song information
Music: പ്രകാശ് കുമാർ വെണ്മണി
Lyricist: ജി നിശീകാന്ത്
Singer: ഡോ ഹരിദാസ്
Film/album: ശ്രീശിവശൈലം-ആൽബം
Explore this song
- Singer: ഡോ ഹരിദാസ്
- Film / album: ശ്രീശിവശൈലം-ആൽബം
- Composer: പ്രകാശ് കുമാർ വെണ്മണി
- Lyricist: ജി നിശീകാന്ത്