Malayalam lyrics

ദാഹിക്കുന്നു ഭഗിനി കൃപാരസ

മോഹനം കുളിർ തണ്ണീരിതാശു നീ

ഓമലേ തരൂ തെല്ലെന്നതു കേട്ടൊരാ

മനോഹരിയമ്പരന്നോതിനാൾ

അല്ലലെന്തു കഥയിതു കഷ്ടമേ

അല്ലലാലങ്ങു ജാതി മറന്നിതോ

നീച നാരി തൻ കൈയ്യാൽ ജലം വാങ്ങി

യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ

ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ

ചോദിക്കുന്നു നീർ നാവു വരണ്ടഹോ

ഭീതി വേണ്ട തരികതെനിക്കു നീ

എന്നുടനേ  കരപുടം നീട്ടിനാൻ

ചെന്നളിന മനോഹരം സുന്ദരൻ

പിന്നെ തർക്കം പറഞ്ഞില്ലയോമലാൾ

തന്വിയാണവൾ കല്ലല്ലിരുമ്പല്ല

തന്വിയാണവൾ കല്ലല്ലിരുമ്പല്ല

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: കുമാരനാശാൻ

Singer: മണികണ്ഠൻ

Film/album: യുഗപുരുഷൻ

Explore this song