Malayalam lyrics
ദേവദൂതികേ.... രാഗ സന്ധ്യയിൽ... നീ വരൂ വിലോലമായ് പദങ്ങളാടുവാൻ... പ്രണയമധുനിറയും...., ഈ.... നിമിഷം.. രാഗ സന്ധ്യയിൽ.. അനു- രാഗസന്ധ്യയിൽ (ദേവദൂതികേ....) നിമിഷ സാഗരങ്ങൾ താ- ണ്ടുന്നു മൂക ചന്ദ്രൻ അകലെ നേർത്തലിഞ്ഞു, വിര- ഹാർദ്ര കാമുകൻ (2) വിവശമായ് വിതുമ്പി.... എവിടെയാണു നീ... സാന്ത്വനം തേടുന്നൊരെൻ മൊഴി നേർത്തലിഞ്ഞു പോയ് താന്ത സന്ധ്യയിൽ, ഏ- കാന്ത സന്ധ്യയിൽ (ദേവദൂതികേ....) വാ....ടി വീ....ണൊരു പൂ...വായിതാ നിൻ....റ്റെ കാൽത്താരി കാതോർക്കയായ് (2) തരളമായ്..... തരളമായ്..... ആത്മാവിൽ തൊട്ടുണ....ർത്തുമോ....? കുളിരുമാ....യ് ജീ....വനിൽ വന്നു പുൽകുമോ...? സാന്ദ്ര സന്ധ്യയിൽ, സ്നേ- ഹാർദ്ര സന്ധ്യയിൽ ദേവദൂതികേ.... രാഗ സന്ധ്യയിൽ... നീ വരൂ വിലോലയായ് പദങ്ങളാടുവാൻ... പ്രണയമധുനിറയും...., ഈ.... നിമിഷം.. ) രാഗ സന്ധ്യയിൽ.. അനു- രാഗസന്ധ്യയിൽ (ദേവദൂതികേ....)
Song information
Lyricist: ജി നിശീകാന്ത്
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Lyricist: ജി നിശീകാന്ത്