Malayalam lyrics
ദ്വാപര യുഗത്തിൻ്റെ ഹൃദയത്തിൽ നിന്നോ ഗോപന്റെ ഗോപീ പ്രണയത്തിൽ നിന്നോ എവിടെ നിന്നോ ഇന്ന് നേടീ യമുനേ നീ ഇന്ദ്രനീലം...നീ യാദവ മാധവ നീലം (ദ്വാപര യുഗത്തിൻ്റെ ഹൃദയത്തിൽ നിന്നോ) മാഘ മാസ ജലക്രീഡയ്ക്കായി മേഘ ദുകൂലമണിഞ്ഞു (1) കടവിൽ കടമ്പിൽ വന്നേറി നിന്നു കണ്ണൻ കണ്ണൊന്നയച്ചു ആ പീലിക്കണ്ണിലെ നീലിമയോടെ (1) ആപാദ ചൂഡമണിഞ്ഞു... യമുനേ...യമുനേ...യദുകുല ഭാവനേ... (ദ്വാപര യുഗത്തിൻ്റെ ഹൃദയത്തിൽ നിന്നോ) രാഗ രാധിക വിരഹാർദ്രയായി രജത നിലാവിൽ വിയർത്തൂ (1) രാസ ലീലാവിലാസമോർത്തു രജനീ സഖിയും പൂത്തു ആ സഖിയാളുടെ കൃഷ്ണ തൃതാളം അഴകിൻ ശ്യാമളയാക്കി യമുനേ...യമുനേ...യദുകുല ഭാവനേ... (ദ്വാപര യുഗത്തിൻ്റെ ഹൃദയത്തിൽ നിന്നോ)
Song information
Film/album: ലളിതഗാനങ്ങൾ
Explore this song
- Film / album: ലളിതഗാനങ്ങൾ