Malayalam lyrics
ഉം ..ആ ... ദൂരെ മാഞ്ഞുവോ പകലിന്റെ ദീപമേ ഇരുളുകയാണിവിടം നീറി നെഞ്ചകം ജീവിതം അതീവിധം കണ്ണീരിലാഴ്ത്തുവതാരോ ഉള്ളിലെ കനൽ മീതെ മേഘമേ തരുമോ മഴ കുളിർ മഴ മഴ.... ദൂരെ മാഞ്ഞുവോ പകലിന്റെ ദീപമേ ചിലരോടു മാത്രമായ് കനിവുള്ളോരീശ്വരൻ ചിലരെ ഒരുക്കിടും ചിരിയോടെ മണ്ണിൻ ഭാഗമായ് വയറു തരിപോലും നിറയാതെ കണ്ണുനീർ തോരാതെ പകലും ഇരവും തനിയെ അലയാൻ എന്തേ കുറിച്ചു വിധി.... ദൂരെ മാഞ്ഞുവോ പകലിന്റെ ദീപമേ വയറിന്റെ തീ കെടാൻ അലയുന്ന നേരവും അടരാട്ടമെന്തിനോ ഞൊടി മാത്രമുള്ളൊരു യാത്രയിൽ ഒടുവിലൊരുപോലെ നാമെല്ലാം അടിയുവതൊരേ മണ്ണിൽ കലിതൻ കനലും കരളിൽ കരുതി ചൂടാൻ മറന്നോ ചിരി...
Song information
Music: അൻവർ അമൻ
Lyricist: സന്തോഷ് വർമ്മ
Singer: ഫരീഷ ഹുസ്സൈൻ
Film/album: തീറ്റ റപ്പായി
Explore this song
- Singer: ഫരീഷ ഹുസ്സൈൻ
- Film / album: തീറ്റ റപ്പായി
- Composer: അൻവർ അമൻ
- Lyricist: സന്തോഷ് വർമ്മ
- Singer: അഭിജിത്ത് കൊല്ലം