Malayalam lyrics

ദുഃഖത്തിനുണ്ടൊരു ലഹരി
സൗഖ്യത്തിനില്ലാത്ത ലഹരി
ദുഃഖത്തിനുണ്ടൊരു ലഹരി
സൗഖ്യത്തിനില്ലാത്ത ലഹരി
മുറിവേറ്റ നെഞ്ചം മുരളികയാക്കുന്ന
മുളംതണ്ടിലൂറുന്ന ലഹരി

കോവിലിലണയാൻ മോഹിച്ച മലരിനെ
പൂവാണിഭക്കാരൻ നുള്ളുമ്പോൾ
ഖേദത്തിനുണ്ടൊരു ലഹരി
മോദത്തിനില്ലാത്ത ലഹരി

ദുഃഖത്തിനുണ്ടൊരു ലഹരി
സൗഖ്യത്തിനില്ലാത്ത ലഹരി
 
മേഘങ്ങൾ പെയ്യുമ്പോൾ വാനിടം തെളിയും
ഭൂമിയും വല്ലാതെ കുളിരും
ശൈത്യത്തിനുണ്ടൊരു ലഹരി
താപത്തിനില്ലാത്ത ലഹരി

ദുഃഖത്തിനുണ്ടൊരു ലഹരി
സൗഖ്യത്തിനില്ലാത്ത ലഹരി
മുറിവേറ്റ നെഞ്ചം മുരളികയാക്കുന്ന
മുളംതണ്ടിലൂറുന്ന ലഹരി

Song information

Music: മോഹൻ സിത്താര

Lyricist: യൂസഫലി കേച്ചേരി

Singer: മധു ബാലകൃഷ്ണൻ

Film/album: നാദബ്രഹ്മം

Explore this song