Malayalam lyrics
തളിയൂര്‍ ഭഗവതിയ്ക്ക് താലപ്പൊലിയിന്നല്ലേ കനിവുള്ളോരമ്മയ്ക്ക് തിരുനാളും വന്നല്ലോ (തളിയൂര്‍...) കരളകമലിയണ് കനവുകളുണരണ് നിറകതിരൊഴുകണ് മാനത്ത് രസമധു വഴിയണ കളിചിരികളുമായ് കതിരൊളി ചിതറണ മൊഴിമഴ തഴുകി കനിവോടെ വരമേകാന്‍ അരികില്‍ നീ വരൂ ദേവീ തിരുമുന്നില്‍ തിറയാട്ടം - ഉണരൂ വരമെല്ലാം തന്നരുളൂ ദേവീ (തളിയൂര്‍...) ആ..... ചാഞ്ചാടും മോഹത്തിന്‍ തേൻചോരും പൂക്കളുമായ് പാദസരം കഥ പാടി അംഗനമാര്‍ നടമാടി കരളകമലിയണ് കനവുകളുണരണ് നിറകതിരൊഴുകണ് മാനത്ത് രസമധു വഴിയണ കളിചിരികളുമായ് കതിരൊളി ചിതറണ മൊഴിമഴ തഴുകി (തളിയൂര്‍...) അടിമലര്‍ പണിയാം ദേവീ നിന്‍ തിരുമെയ്‌ദര്‍ശനമേകൂ നീ... അതിന്നു വത്സാ ഇനിയും നീ തപസ്സിരുന്നേ മതിയാകൂ വത്സാ.... (തളിയൂര്‍...)
Song video
Song information
Music: മോഹൻ സിത്താര
Lyricist: യൂസഫലി കേച്ചേരി
Singer: എം ജി ശ്രീകുമാർകെ എസ് ചിത്രവിജയ് യേശുദാസ്
Film/album: ദാദാ സാഹിബ്
Explore this song
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്രവിജയ് യേശുദാസ്
- Film / album: ദാദാ സാഹിബ്
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി