Malayalam lyrics

തമ്മിലൊരു വാക്കു മിണ്ടാതെ മലരിൻ

നെഞ്ചിലുള്ള സ്നേഹം അറിയുന്നു ശലഭം

എന്തിനിനി വാക്കു തേടുന്നു ചൊടികൾ

ഇഷ്ടമെന്നു പറയാൻ തുടിക്കുന്നു മിഴികൾ

ആരുമിനിയാരും അറിയാതെ ഹൃദയം

കണ്ണുംകണ്ണും കൊണ്ടു് പറയുന്നു കഥകൾ

പുഞ്ചിരിക്കു പിന്നിൽ മിന്നുന്ന പ്രണയം

തമ്മിൽ തമ്മിലറിയാൻ എന്തിനേറെ നിമിഷം

ഒന്നിച്ചുള്ളം തുടിച്ചാൽ പിന്നെയില്ല അകലം

ഒന്നിച്ചുള്ളം തുടിച്ചാൽ പിന്നെയില്ല അകലം

ഓരോ നിമിഷവും ഉയിരിലേ കാറ്റിൽ മുഴുവനും നറുമണം

ഓരോ നിമിഷവും ഉയിരിലേ കാറ്റിൽ മുഴുവനും നറുമണം

(തമ്മിലൊരു വാക്കു മിണ്ടാതെ  )

ഉഹും ..ഉഹും ..ആഹാ

ചുണ്ടിലെ വാക്കുകൾ പാറുവാൻ

താരിളം ചിറകുകൾ നീർത്തവേ

ജാലമായി വീണുവോ മൗനം

മൗനമീ നമ്മളേ മഞ്ഞുപോൽ മൂടിയിന്നെങ്കിലും

നിനവിലെ ജ്വാലയായാളിയോ മോഹം

കാറ്റിനെ കരളിലേറ്റിടും മുരളിപോലെ

പാടുവാൻ വെമ്പി നിന്നുമിന്നെന്റെയുള്ളം

ഒന്നിച്ചുള്ളം തുടിച്ചാൽ പിന്നെയില്ലയകലം

ഒന്നിച്ചുള്ളം തുടിച്ചാൽ പിന്നെയില്ലയകലം

ഓരോ നിമിഷവും ഉയിരിലേ കാറ്റിൽ മുഴുവനും നറുമണം

ഓരോ നിമിഷവും ഉയിരിലേ കാറ്റിൽ മുഴുവനും നറുമണം

തമ്മിലൊരു വാക്കു മിണ്ടാതെ മലരിൻ

നെഞ്ചിലുള്ള സ്നേഹം അറിയുന്നു ശലഭം

എന്തിനിനി വാക്കു തേടുന്നു ചൊടികൾ

ഇഷ്ടമെന്നു പറയാൻ തുടിക്കുന്നു മിഴികൾ

ആരുമിനിയാരും അറിയാതെ ഹൃദയം

കണ്ണുംകണ്ണും കൊണ്ടു് പറയുന്നു കഥകൾ

പുഞ്ചിരിക്കു പിന്നിൽ മിന്നുന്ന പ്രണയം

തമ്മിൽ തമ്മിലറിയാൻ എന്തിനേറെ നിമിഷം

ഓരോ നിമിഷവും ഉയിരിലേ കാറ്റിൽ മുഴുവനും നറുമണം

ഓരോ നിമിഷവും ഉയിരിലേ കാറ്റിൽ മുഴുവനും നറുമണം

Song video

Watch on YouTube

Song information

Music: ഷോണ്‍ റോൾഡണ്‍

Lyricist: സന്തോഷ് വർമ്മ

Singer: ഷോണ്‍ റോൾഡണ്‍ശക്തിശ്രീ ഗോപാലൻ

Film/album: സംസാരം ആരോഗ്യത്തിന് ഹാനികരം

Explore this song