Malayalam lyrics

തത്തപ്പെണ്ണ് പാട്ടുപാട് മുത്തംകൊണ്ട് മാലകെട്ട് 

കണ്ണും ചിമ്മി കാത്തിരിക്ക് കള്ളൻപോരും പാതിരായ്ക്ക് 

കാണല്ലേ മിണ്ടല്ലേ ആരോടും ചൊല്ലല്ലേ 

പൊന്നും നിലാവതെനിയ്ക്കു ചൂടാൻ മുല്ലമാല തന്നു 

                                   (തത്തമ്മ......മാലകെട്ട് )

സൂര്യൻ തന്നതാണീ കുങ്കുമം താരം തന്നതാണീ അഞ്ജനം 

പൂക്കൾ തന്നതാണീ മെയ്‌നിറം പുണ്യം പൂത്തതാണീ പൂമുഖം 

മണിത്തിങ്കളെന്റെ കണ്ണിൽ നിറയ്......നിറയ് 

എനിക്കുള്ളൊരിഷ്ടമെല്ലാം പറയ്.......പറയ് 

മനസ്സിന്റെ വാതിലാരോ തുറന്നോ തോഴീ  

തനിച്ചുള്ള മോഹമെല്ലാം കവർന്നോ തോഴീ

                                (തത്തമ്മ......മാലകെട്ട് )

താനേ കാത്തുനിൽക്കും വീഥിയിൽ ആരോ കണ്ണുപൊത്താൻ വന്നുവോ

സ്നേഹം പൂത്തിറങ്ങും ചില്ലയിൽ ഏതോ കാറ്റുമെല്ലെ പുൽകിയോ 

മറക്കുന്നതോർമ്മവയ്ക്കാൻ മനസ്സ്.....മനസ്സ്......മനസ്സ് 

മഴയ്ക്കുള്ള മാസമായാൽ കുളിര്‌.....കുളിര്‌.....കുളിര് 

ചിരിയ്ക്കുന്ന നാണമെല്ലാം മറന്നോ തോഴീ 

വളപ്പൊട്ടിലേഴുവർണ്ണം തെളിഞ്ഞോ തോഴീ  (പല്ലവി)

Song video

Watch on YouTube

Song information

Music: എസ് ബാലകൃഷ്ണൻ

Lyricist: എസ് രമേശൻ നായർ

Singer: കെ എസ് ചിത്ര

Film/album: ആകാശത്തിലെ പറവകൾ

Explore this song