Malayalam lyrics

തട്ടം പിടിച്ചു വലിക്കല്ലേ, മൈലാഞ്ചി ചെടിയേ..

വെള്ളി കൊലുസിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ, തൊട്ടാവാടി തയ്യേ..

തൊട്ടാവാടി തയ്യേ.. തൊട്ടാവാടി തയ്യേ..

തട്ടം പിടിച്ചു വലിക്കല്ലേ, മൈലാഞ്ചി ചെടിയേ..

പള്ളിത്തൊടിയില്‍ വെള്ളില വള്ളികള്‍ തുള്ളും കുളപടവില്‍..

ഏഴാം രാവിന്‍റെ ചെമ്പക പൂവിതള്‍ വീണു കുളിര്‍ത്ത വെള്ളം

ഒരു കുമ്പിള്‍ ഞാന്‍ എടുത്തോട്ടെ..ഉം.. തട്ടംപിടിച്ചു.. ഉം..

തട്ടം പിടിച്ചു വലിക്കല്ലേ, മൈലാഞ്ചി ചെടിയേ..

പനയോല തട്ടിക പഴുതിലുടെ വീണു ചിതറുന്ന തൂവെളിച്ചം..

എന്‍റെ ചിരി പോലെ എന്നൊരാള്‍ വെറുതെ

കൊതിപ്പിച്ച പുലര്‍കാല പൊന്‍‍വെളിച്ചം..

ഇത്തിരി ഞാന്‍ എടുത്തോട്ടെ..ഉം... തട്ടംപിടിച്ചു.. ഉം..

തട്ടം പിടിച്ചു വലിക്കല്ലേ, മൈലാഞ്ചി ചെടിയേ..

വെള്ളി കൊലുസിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ

തൊട്ടാവാടി തയ്യേ..തൊട്ടാവാടി തയ്യേ..തൊട്ടാവാടി തയ്യേ..

തട്ടം പിടിച്ചു വലിക്കല്ലേ, മൈലാഞ്ചി ചെടിയേ..

Song information

Music: രമേഷ് നാരായൺ

Lyricist: റഫീക്ക് അഹമ്മദ്

Singer: സുജാത മോഹൻ

Film/album: പരദേശി

Explore this song