Malayalam lyrics

തങ്കസൂര്യത്തിടമ്പാരോ താഴ്ത്തി വെയ്ക്കുന്നു
കുങ്കുമപ്പൂമ്പൊടിയിൽ ദിങ്ങ്മുഖമാറാടുന്നു
ഏകാകിയേതോ മേഘമലയുന്നു
മാറത്തൊരു മണിമുത്ത് മയങ്ങീടുന്നു (തങ്ക...)
വെയിലും കുറുനിഴലും ചേർന്നെഴുതുന്ന കളം നോക്കി
മിഴി ചിമ്മിയിരിപ്പതാരോ
മുടിയുലഞ്ഞു തുള്ളിയെന്തേ
കളം മായ്ക്കാത്തൂ
കൈയ്യിലെ പൂക്കുലയാരേ കവർന്നെടുത്തൂ (തങ്ക...)
ശിശിരം കൂടണയുന്ന
ശിഖരങ്ങൾ വിറ കൊൾവൂ
പടിയിറങ്ങിപ്പകൽ പോകുന്നു
കോടമഞ്ഞിൻ കൊതുകുവലയിൽ
കാടുറങ്ങുന്നു
അന്തിമന്ദാരങ്ങളേതോ കിനാവ് കാണ്മൂ (തങ്ക...)
----------------------------------------------------------------

Song information

Music: ശ്യാം

Lyricist: ഒ എൻ വി കുറുപ്പ്

Singer: കെ ജെ യേശുദാസ്കോറസ്

Film/album: പണ്ടു പണ്ടൊരു രാജകുമാരി

Explore this song