Malayalam lyrics

ആ...
ഈ വഴിയേ നിലാവിളക്കുമേന്തി
നീ വരവായ് വസന്തകാലമായി
ഈ വള്ളിക്കുടിലുകളില്‍
പൂമുല്ലത്തിരി തെളിയേ
ഒരേ കിനാവിലൂഞ്ഞാലാടാന്‍
ഈ വഴിയേ നിലാവിളക്കുമേന്തി
നീ വരവായ് വസന്തകാലമായി
ഇരവിന്‍ നീലശാഖിയില്‍
വിരിയും പൂക്കൾ വാടിയോ
പകലിന്‍ ദേവദാരുവും
പവിഴം കോര്‍ത്തണിഞ്ഞുവോ
വെയിലിന്‍ നടവഴിയില്‍
വെള്ളില്‍ക്കുരുവി കൂടെവന്നു
ഈ വഴിയേ നിലാവിളക്കുമേന്തി
നീ വരവായ് വസന്തകാലമായി
ഒരുനാള്‍ നിന്റെ മുന്നിലെന്‍
ഹൃദയം കാഴ്ചവെച്ചു ഞാന്‍
തരളം നിന്‍കരങ്ങളാല്‍
തഴുകി ഓമനിക്കവേ
പകരം പ്രിയതരമീ
ഗാനം മാത്രം നല്‍കിടാം ഞാന്‍
ഈ വഴിയേ നിലാവിളക്കുമേന്തി
നീ വരവായ് വസന്തകാലമായി
ഈ വള്ളിക്കുടിലുകളില്‍
പൂമുല്ലത്തിരി തെളിയേ
ഒരേ കിനാവിലൂഞ്ഞാലാടാന്‍
ഈ വഴിയേ നിലാവിളക്കുമേന്തി
നീ വരവായ് വസന്തകാലമായി

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: ഒ എൻ വി കുറുപ്പ്

Singer: മിൻമിനി

Film/album: പൊന്നാരന്തോട്ടത്തെ രാജാവ്

Explore this song