Malayalam lyrics

തങ്കക്കൊലുസ്സില്‍ കിലുങ്ങും കനിയേ
തഞ്ചംമറക്കും നറുംതേന്മൊഴിയേ
സംക്രമസന്ധ്യകള്‍ തീര്‍ക്കും വേളയില്‍
സാന്ദ്രപല്ലവി മൂളാൻ പോരുമോ
ഗുപ്തശരങ്ങള്‍ മൂടും മേനിയില്‍
പൂക്കുവാനിനി രാവും നീളുമോ
തങ്കക്കൊലുസ്സില്‍ കിലുങ്ങും കനിയേ
തഞ്ചംമറക്കും നറുംതേന്മൊഴിയേ
നാഗസ്വരമേളം മുഴങ്ങി
ദേവിയിതിലോളം തുടങ്ങി
ദീപശിഖയേന്തും കരങ്ങള്‍
ഭാവുകങ്ങളേകി നിരന്നു
വെഞ്ചാമരം വീശാന്‍ ദാസിമാരിതാ
സ്വര്‍ലോകമായ് കൂട്ടാന്‍
തോഴിമാരിതാ ദേവദൂതുമായ്
മണിമുകിലുകള്‍ ഏറി യാത്രയായ്
തങ്കക്കൊലുസ്സില്‍ കിലുങ്ങും കനിയേ
തഞ്ചംമറക്കും നറുംതേന്മൊഴിയേ
ഭാവനകളേറേ പറന്നു
ദേവഗണമാകേ ഉണര്‍ന്നു
താഴ്വരകളാകെ ഒരുങ്ങി
യാമിനിയെ നോക്കി കുണുങ്ങി
വെൺമാനമായ് നീന്താന്‍ പാല്‍നിലാവിതാ
സമ്മോഹനം ആടാന്‍ രാഗസൂരമായ്
ലാസ്യഭാവമായ് മണിയറകളിലേറാന്‍ നേരമായ്
തങ്കക്കൊലുസ്സില്‍ കിലുങ്ങും കനിയേ
തഞ്ചംമറക്കും നറുംതേന്മൊഴിയേ
സംക്രമസന്ധ്യകള്‍ തീര്‍ക്കും വേളയില്‍
സാന്ദ്രപല്ലവി മൂളാൻ പോരുമോ
ഗുപ്തശരങ്ങള്‍ മൂടും മേനിയില്‍
പൂക്കുവാനിനി രാവും നീളുമോ
തങ്കക്കൊലുസ്സില്‍ കിലുങ്ങും കനിയേ
തഞ്ചംമറക്കും നറുംതേന്മൊഴിയേ

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: ഐ എസ് കുണ്ടൂർ

Singer: സുജാത മോഹൻബിജു നാരായണൻ

Film/album: പുതുക്കോട്ടയിലെ പുതുമണവാളൻ

Explore this song