Malayalam lyrics
പൊൽത്തുടിയും കൊമ്പും കുഴലും മദ്ദളവും മേളം മുറുകും പൂപ്പന്തലിനുള്ളിൽ വാ തകിലും പൊൽത്തുടിയും കൊമ്പും കുഴലും മദ്ദളവും മേളം മുറുകും പൂപ്പന്തലിനുള്ളിൽ വാ കരളിൽ പൊൻവളയും തളയും ചടുലം ചാഞ്ചാടും നേരം മന്ദം നെഞ്ചിൽ തഞ്ചിക്കൊഞ്ചും പതംഗം പാടിയോ തകിലും പൊൽത്തുടിയും കൊമ്പും കുഴലും മദ്ദളവും മേളം മുറുകും പൂപ്പന്തലിനുള്ളിൽ വാ സോപാനം പാടും തേവാരക്കാവിൽ പുണ്യാഹം പെയ്യും യാമം ഗന്ധർവ്വൻ തുന്നും തില്ലാനത്തൂവൽ മെയ്യാകെ ചാർത്തും നേരം ബന്ധുരനർത്തകിമാർ ... തംതാനാ താനാനാ രംഭതിലോത്തമമാർ തംതാനാ താനാനാ രംഗതരംഗമൃദംഗലയങ്ങളിൽ ഒരുഞൊടിയടിമുടി സുമശരപരവശരായ് തകിലും പൊൽത്തുടിയും കൊമ്പും കുഴലും മദ്ദളവും മേളം മുറുകും പൂപ്പന്തലിനുള്ളിൽ വാ കരളിൽ പൊൻവളയും തളയും ചടുലം ചാഞ്ചാടും നേരം വർണദളങ്ങളണിഞ്ഞ മനസ്സിലൊ- രസുലഭലഹരികളടിമുടി പകരുകയായ് ആ... ഹിന്ദോളം മൂളും നെഞ്ചോരം നീളേ ശൃംഗാരം പെയ്യും യാമം മിന്നാരം മിന്നും കൺകോണിൽ പോലും കൽഹാരം പൂക്കും നേരം മായികമുദ്രയുമായ് തംതാനാ താനാനാ നവരസദീപ്തിയുമായ് തംതാനാ താനാനാ നിന്റെ ഹൃദന്ത തടങ്ങളിലെന്നുടെ തരളിത താണ്ഡവ ഡമരുകമുണരുകയായ് തകിലും പൊൽത്തുടിയും കൊമ്പും കുഴലും മദ്ദളവും മേളം മുറുകും പൂപ്പന്തലിനുള്ളിൽ വാ കരളിൽ പൊൻവളയും തളയും ചടുലം ചാഞ്ചാടും നേരം നാട്യവിലോല കരാംഗുലിയേകുമൊ- രതിശയമെഴുതിയ കവിതയിതൊഴുകുകയായ്
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: ഉണ്ണി മേനോൻകോറസ്
Film/album: അർത്ഥന
Explore this song
- Singer: ഉണ്ണി മേനോൻകോറസ്
- Film / album: അർത്ഥന
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി