Malayalam lyrics
തൃശൂരു മുഴുവനും റൗണ്ടാണ്... മ്മടെ തൃശ്ശൂർക്കാരനും റൗണ്ടാണ് (2) വട്ടപ്പാലം ചുറ്റി... ചുറ്റി... തേക്കും കാട്ടിൽ പിന്നേം... ചുറ്റി അലഞ്ഞോണ്ടിരിക്കണ് ഡാവണ് കറങ്ങ്യോണ്ടിരിക്കണ ഗഡ്യാണ് (2) കൂട്ടക്കാരേലും വല്ത് കൂട്ടാരാണ് നമ്മക്ക് കുറിക്കാശിലും വല്ത് മനസ്സണ്...(2) മാർപ്പാപ്പേ കണ്ടാലും ചേട്ടാണ്.. മ്മക്ക് ഭഗവതി വന്നാലും ചേച്ച്യാണ് പക്ഷേ നടയടയ്ക്കുമ്പോ... കുർബ്ബാന തീരുമ്പോ എല്ലാരും എല്ലാരും ഒറ്റയ്ക്കാണ്.. ഇണയില്യാ തൊണയില്യാണ്ടൊറ്റയ്ക്കാണ് കൊടുങ്കാറ്റു വന്നാലും തേങ്ങ്യാണ് മ്മക്ക് വെള്ളപ്പൊക്കം വന്നാലും കുന്താണ് (2) വെടിക്കെട്ടിലും വെല്യ കെട്ടില്ല മ്മക്ക് കതിനേലും വെല്യ മേദോമില്ല പക്ഷേ പൂരം കഴിയുമ്പോ പുലികളി തീരുമ്പോ എല്ലാരും.. എല്ലാരും... ഒറ്റയ്ക്കാണ്.. ഇണയില്യാ തൊണയില്യാണ്ടൊറ്റയ്ക്കണ് തൃശൂരു മുഴുവനും റൗണ്ടാണ് മ്മടെ തൃശ്ശൂർക്കാരനും റൗണ്ടാണ് വട്ടപ്പാലം ചുറ്റി ചുറ്റി തേക്കും കാട്ടിൽ പിന്നേം ചുറ്റി അലഞ്ഞോണ്ടിരിക്കണ് ഡാവണ് കറങ്ങ്യോണ്ടിരിക്കണ ഗഡ്യാണ് അലഞ്ഞോണ്ടിരിക്കണ് ഡാവണ് കറങ്ങ്യോണ്ടിരിക്കണ ഗഡ്യാണ്...
Song information
Music: ബിജിബാൽ
Lyricist: പി എസ് റഫീഖ്
Singer: പുഷ്പവതി
Film/album: തൃശ്ശിവപേരൂര്‍ ക്ലിപ്തം
Explore this song
- Singer: പുഷ്പവതി
- Film / album: തൃശ്ശിവപേരൂര്‍ ക്ലിപ്തം
- Composer: ബിജിബാൽ
- Lyricist: പി എസ് റഫീഖ്