Malayalam lyrics

മൺപൂവേ തീ കായും പെൺപൂവേ
മൂടൽമഞ്ഞുമായ് മൂടും തെന്നലായ്
തേടീ നിന്നെയെൻ ആരാമങ്ങളിൽ ഞാൻ
ഓരോരോ രാത്രിയും ഓരോരോ മാത്രയും
 താഴ്വാരം മൺപൂവേ തീ കായും പെൺപൂവേ  
പുൽക്കൊടികളെ മഞ്ഞുമണികൾ പുൽകുമീ തീരമോ
അന്തിമലരിൻ ചെങ്കവിളിലെ തുമ്പിതൻ മൗനമോ
പൂപ്പളുങ്കിൻ ചില്ലുപാത്രം നെഞ്ചിലേറ്റും വീഞ്ഞിനോ
വീഞ്ഞു തോൽക്കും ദേവഗാനം ഈറനാക്കും ചുണ്ടിനോ
ലഹരിയേതിനോ മധുരമേതിനോ
ഹൃദയസംഗമം ആഹാ പ്രണയബന്ധനം
കൂടാരം കുന്നിന്മേൽ കൂടേറും മോഹങ്ങൾ
മിന്നാമിന്നികൾ മിന്നും രാത്രിയിൽ
വാതിൽപ്പാളികൾ മൂടും തെന്നലേ നിൻ
രാമഞ്ചം സുന്ദരം രോമാഞ്ചം ചാമരം
  കൂടാരം കുന്നിന്മേൽ കൂടേറും മോഹങ്ങൾ  
 
ഏലമണികള്‍ ചൂരുപകരും ഏഴിലം പാലയും         പാലനിഴലില്‍ പീലിയുഴിയും പാപ്പനം മൈനയും      മൈനപാടും നാട്ടുചാറ്റും ഏറ്റുനില്‍ക്കും പൊയ്കയും പൊയ്കയോരം തുണ്ടുചുണ്ടില്‍ പൂക്കള്‍ നുള്ളും യാമവും അതിമനോഹരം രതിമദാലസം                                              പ്രണയ സംഗമം ഹാ ഹാ ഹൃദയബന്ധനം

Song video

Watch on YouTube

Song information

Music: ഇളയരാജ

Lyricist: ബിച്ചു തിരുമല

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Raaga: ആഭേരി

Film/album: ജാക്ക്പോട്ട്

Explore this song