Malayalam lyrics
തിരയെ ആഴി തിരയെ തീരങ്ങൾ തേടിയോ.. കരയെ നീറും കരയെ നീ ചെന്ന് പുൽകിയോ കണ്ണത്താ ദൂരം വിണ്ണിൻ കണ്ണാടി പോലെ നീ മിന്നിയോ വർണ്ണങ്ങൾ ചിന്നും മാരിവിൽ കണ്ണിൽ സ്വപ്നങ്ങൾ നെയ്തോ... തിരയെ ആഴി തിരയെ തീരങ്ങൾ തേടിയോ.... ഏതോ മേഘം നിന്നിലായി മോഹങ്ങൾ പെയ്തുവോ ഏതോ താരം പിന്നെയും കൺ ചിമ്മി നോക്കിയോ? ആഴം ചോരും കായൽ നിൻ നെഞ്ചോടലിഞ്ഞുവോ തീരം തേടും തോണികൾ നിൻ നെഞ്ചോരം ചേർന്നുവോ ഉള്ളം നിറഞ്ഞുവോ നിന്നുള്ളം നിറഞ്ഞുവോ.... (തിരയെ )
Song information
Music: ഡോ വിമൽകുമാർ കളിപ്പുരയത്ത്
Lyricist: ഡോ ഉണ്ണികൃഷ്ണ വർമ്മ
Singer: ഡോ ഉണ്ണികൃഷ്ണ വർമ്മ
Film/album: ബിയോണ്ട് ദി സെവൻ സീസ്
Explore this song
- Singer: ഡോ ഉണ്ണികൃഷ്ണ വർമ്മ
- Film / album: ബിയോണ്ട് ദി സെവൻ സീസ്
- Composer: ഡോ വിമൽകുമാർ കളിപ്പുരയത്ത്
- Lyricist: ഡോ ഉണ്ണികൃഷ്ണ വർമ്മ