Malayalam lyrics

തട്ടുംപ്പുറത്ത് ചെറുക്കൻ

തട്ടിപ്പറിക്കുന്ന കുറുക്കൻ

വട്ടു പിടിപ്പിക്കും കിറുക്കൻ

ഈ..തൊ-ര-പ്പൻ

കൂടെ പിറപ്പവൾ

തൊരപ്പന്റെ പെങ്ങൾ

തൊരക്കണതെന്താ

തേങ്ങാ പൂളോ നേരോ..

തേങ്ങയല്ല തൊരപ്പൻ നെഞ്ചാണെ..

തൊരത്തിയൊന്നടിക്കും പെണ്ണാണെ..

കുഴി മാന്തി..

തല മേലെ..

എറിയുന്നേ..

ആങ്ങളയും പെങ്ങളും തന്നാണോ..

പെരുച്ചാഴി ഫാമിലി (കൂട്ടര് ) തന്നാണോ..

കശപിശയും..

കലപിലയും..

തുടരുന്നേ..

അടുക്കള തൊരന്നു വരും

അടുപ്പിലും മണത്തു നോക്കും

ചൂല് കൊണ്ടു ചുഴറ്റിയടിക്കും

അലറി ചിതറിയെ..

തൊരപ്പനും കൂട്ടുകാരും

നാടുചുറ്റി കരണ്ട് തിന്നും

ഉള്ളതെല്ലാം കൊച്ചെലി മൂത്തെലി

ചുണ്ടെലി കുഞ്ഞെലി

തൊരന്നു തൊരന്നെ..

എല്ലാരും ഒരു മാള-

-പ്പുരയിൽ കഴിയുന്നോരാ..

എന്നാലും ചൊറിയാനൊരു 

രസമേ..സുഖമേ..

രണ്ടാളും കണ്ടാലും

എന്തേലും മിണ്ട്യാലും

കലഹം കയറും 

ഒരു കഥയിനിയറിയാം..

(തേങ്ങയല്ല തൊരപ്പൻ നെഞ്ചാണെ..)

Song information

Music: ഗോവിന്ദ് വസന്ത

Lyricist: റ്റിറ്റോ പി തങ്കച്ചൻ

Singer: ഗോവിന്ദ് വസന്തസിതാര കൃഷ്ണകുമാർ

Film/album: ജോ & ജോ

Explore this song