Malayalam lyrics
താരങ്ങൾ തൂവും ഹേമന്തരാവിൽ നാണിച്ചുപോയോ നീയിന്ദുകന്യേ .. മോഹാങ്കണത്തിൽ പെയ്യുന്ന മഞ്ഞിൽ കോരിത്തരിച്ചോ നീയിന്നു ധന്യേ മന്ദാനിലൻ തഴുകുന്നുവോ.. സ്നേഹാംബരം അഴിയുന്നുവോ.. നീലാംബരം പൂക്കുന്നുവോ (താരങ്ങൾ) മൌനങ്ങളിൽ വാചാലമാം നിന്നോർമ്മ ഗീതമായ്.. യാമങ്ങളിൽ ഏകാകിയായ് ആ ഗാനം മൂളുന്നു.. ഇണയല്ലയോ പ്രിയയല്ലയോ നിനവല്ലയോ നിഴലല്ലയോ.. സ്നേഹാർദ്രമെൻ സൗഭാഗ്യമേ (താരങ്ങൾ) താളങ്ങളിൽ രാഗാഞ്ജനം മോഹാശ്രു ചോലയായ്.. നാദങ്ങളിൽ തേനൂറുമീ രാപ്പാടി കേഴുന്നൂ.. സ്വരമുല്ലയിൽ ലയവല്ലികൾ ശ്രുതിമൊട്ടിടും ജതിഗന്ധമോ. ഭാവാർദ്രമെൻ സംഗീതമേ (താരങ്ങൾ)
Song information
Music: എസ് പി വെങ്കടേഷ്
Lyricist: സോഹൻ റോയ്
Singer: ഡോ എം കെ മുനീർ
Film/album: 9 കെ കെ റോഡ്
Additional song details
Singer: മഞ്ജരി
Explore this song
- Singer: ഡോ എം കെ മുനീർ
- Film / album: 9 കെ കെ റോഡ്
- Composer: എസ് പി വെങ്കടേഷ്
- Lyricist: സോഹൻ റോയ്
- Singer: മഞ്ജരി