Malayalam lyrics
തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ് തിരനോക്കും ഹരിതവസന്തം പൂപ്പടകൂട്ടുകയായ് മലയാളത്തിരുമുറ്റത്ത് മാവേലിത്തമ്പ്രാനെത്തും നാളായെടി കളമൊഴിയേ പൂനുള്ളെടി പൈങ്കിളിയേ തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ് പൂപ്പടകൂടുകയായ് തുമ്പിപ്പാട്ടിന്നീണം തുള്ളിത്തൂവുമ്പോൾ വരമഞ്ഞൾ തേച്ചുകുളിച്ചുവരുന്നൂ പുലർകാലം ഉപ്പേരി വറുത്തുകൊറിക്കാം കളിമാവുകുഴച്ചതുരുട്ടാം തിരുമൂലച്ചക്കരയിട്ടുവരട്ടിയൊരുക്കീടാം കദനങ്ങൾക്കവധികൊടുത്തീ ഹൃദയങ്ങൾ കൂട്ടിച്ചേർക്കാം എവിടാകിലുമൊന്നായ്ച്ചേർന്നില വെട്ടിനിരത്തീടാം, ഓണ- സ്സദ്യവിളമ്പീടാം തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ് പൊൻചിങ്ങപ്പൂവിളിപൊങ്ങി പൂപ്പടകൂടുകയായ് ഓലേഞ്ഞാലികളൂഞ്ഞാലാടിപ്പാടുമ്പോൾ തുമ്പപ്പൂവിശറിയുമായ്ക്കാറ്റീവഴി വന്നേപോയ് മുടിയാടും കാവുകൾ കാണാം കുമ്മാട്ടിക്കൂത്തിനു പോകാം തലമുറകൾ വിതച്ചൊരു പുഞ്ചപ്പാടം കൊയ്തീടാം മറവിമായ്ക്കുമീ ചിത്രങ്ങൾ ….. ആ…… ആ…… മറവിമായ്ക്കുമീ ചിത്രങ്ങൾ മനതാരിൽ ചേർത്തീടാം മധുരിക്കും നാളുകളെത്തിരുമുറ്റത്തെതിരേറ്റാം, പൂ- വേ പൊലിപാടീടാം തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ് പൊൻചിങ്ങപ്പൂവിളിപൊങ്ങി പൂപ്പടകൂടുകയായ് മലയാളത്തിരുമുറ്റത്ത് മാവേലിത്തമ്പ്രാനെത്തും നാളായെടി കളമൊഴിയേ പൂനുള്ളെടി പൈങ്കിളിയേ.. തിരുവോണക്കതിരൊളിചാർത്തി പൂക്കളമുണരുകയായ് പൂപ്പടകൂടുകയായ്…
Song information
Music: രാജേഷ് രാമൻ
Lyricist: ജി നിശീകാന്ത്
Singer: മുരളി രാമനാഥൻ
Film/album: ഓണം വിത്ത് ഈണം-ആൽബം
Explore this song
- Singer: മുരളി രാമനാഥൻ
- Film / album: ഓണം വിത്ത് ഈണം-ആൽബം
- Composer: രാജേഷ് രാമൻ
- Lyricist: ജി നിശീകാന്ത്