Malayalam lyrics

തിരുവാണി കാവിലിന്നു വേല
ചിരുതേവി അമ്മയ്ക്ക് നിറമാല
പൊന്നരളി പൂത്ത പോലെ
കൊന്ന പൂത്തുലഞ്ഞ പോലെ
അമ്മ വാഴും മതിലകത്ത് 
നെയ് വിളക്ക് നിറവിളക്ക്
(തിരുവാണി...)
തിരുവാണി കാവിലെ വേലയ്ക്ക് ആരെല്ലാം പോണുണ്ട്
തിരുവാണി കാവിലെ വേലയ്ക്ക് അയലാളരുണ്ടേ...
നമ്മുടെ  നത്തൂനും പോണുണ്ടേ...
നാത്തൂന്റെ കൂടെ പിന്നെ വേറാരെല്ലാം പോണുണ്ട്
നാത്തൂന്റെ കൂടെ മുത്തശ്ശീം തെമ്മാടിക്കുട്ട്യോളും പോണുണ്ടേ...
(തിരുവാണി...)
മെടഞ്ഞോരോ കോലത്തിൽ ചേലൊത്തൊരു എഴുന്നള്ളത്ത്(2)
ചെണ്ടക്കോലാരുന്നു മിണ്ടാണ്ടെടാ 
മിണ്ടാണ്ടെടാ മിണ്ടാണ്ടെടാ
ചെണ്ടയും താനൊന്നു കൊണ്ടോടെടാ
കൊണ്ടോടെടാ കൊണ്ടോടെടാ
(തിരുവാണി...)

Song video

Watch on YouTube

Song information

Music: രവീന്ദ്രൻ

Lyricist: ജയൻ അടിയാട്ട്

Singer: ബിജു നാരായണൻആൽബി എബ്രഹാം

Raaga: ഷണ്മുഖപ്രിയ

Film/album: ചൈതന്യം

Explore this song