Malayalam lyrics
തെരുവുകൾ നീ ഞാൻ വേഗമായ് അലകടൽ നീ ഞാൻ തോണിയായ് ആരോമലേ ആകാശമേ അലയുന്നു ഞാൻ നീ പെയ്യുകെന്നിൽ... തോരുകെന്നിൽ മഴമേഘമേ... ഞാൻ നിറയാമതിൽ അലിയാമതിൽ എൻ സ്നേഹമേ തെരുവുകൾ നീ ഞാൻ വേഗമായ് പുതുമഴ ഞാൻ നീ മേഘമായി.. നാം തളിരാർന്നിടും പൂവാർന്നിടും തണലോരമായ് തീവെയിലായിരാ വരവായി നാമറിയാതെയോ നാമാരുമില്ലാ രാത്തെരുവീഥികൾ ആകാശമില്ലാ രാത്താരകങ്ങൾ നാമീ നഗര കാന്താരമതിൽ വീണുരുകീടുമോ ആരാണു ഞാൻ.. ആരാണു നീ.. ആരാരു നാം തെരുവുകൾ നീ ഞാൻ വേഗമായ് പുതുമഴ ഞാൻ നീ മേഘമായ് ആരോമലേ ആകാശമേ അലയുന്നു ഞാൻ
Song video
Song information
Music: ഷഹബാസ് അമൻ
Lyricist: അൻവർ അലി
Singer: സിദ്ധാർത്ഥ് മേനോൻ
Film/album: ഞാൻ സ്റ്റീവ് ലോപ്പസ്
Explore this song
- Singer: സിദ്ധാർത്ഥ് മേനോൻ
- Film / album: ഞാൻ സ്റ്റീവ് ലോപ്പസ്
- Composer: ഷഹബാസ് അമൻ
- Lyricist: അൻവർ അലി