Malayalam lyrics

താരം തൂകും തേനും തേടി-

പ്പാറിപ്പോവല്ലേ മേഘമേ

താഴെക്കാട്ടില്‍ താഴമ്പൂവിന്‍ 

തങ്കത്തേനുണ്ടേ മോഹമേ

വനമയിലാടുമഴകില്‍  

ഈ സ്വരഗന്ധര്‍വ സഭയില്‍

രാഗമായ്‌ വന്നാല്‍ സഫലം ലാവണ്യം

(താരം തൂകും...)

താഴ്വരയില്‍ കാളിദാസമേഘം 

പോലെ നീയും

താണിറങ്ങിവന്നാല്‍ വൃന്ദഗാനമായ്

ഋതുവാറും പൂത്തുപാടും മാരകാകളി

അതിലൊരു ധ്വനിരസമായി 

ഞാനുണരും ഞാനുണരും

(താരം തൂകും...)

രാവുകളില്‍ ഷാജഹാന്റെ മോഹം 

പോലെ നീയും

മാധവീലതാഗൃഹം പൂകുമെങ്കിലോ

നവനാകപ്പൊന്‍‌കുടത്തില്‍ ചന്ദ്രചന്ദനം

അതിലൊരു ലയസുഖമായി 

ഞാനൊഴുകും ഞാനൊഴുകും

(താരം തൂകും...)

Song video

Watch on YouTube

Song information

Music: ജോൺസൺ

Lyricist: വി മധുസൂദനൻ നായർ

Singer: പി ജയചന്ദ്രൻ

Film/album: സന്താനഗോപാലം

Explore this song